24.8 C
Kottayam
Thursday, June 4, 2026

അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും കറുത്തവര്‍ഗ്ഗക്കാരനെതിരെ പോ​ലീ​സി​ന്‍റെ അതിക്രമം, പ്രതിഷേധം കത്തുന്നു

Must read

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും കറുത്തവര്‍ഗ്ഗക്കാരനെതിരെ പോ​ലീ​സി​ന്‍റെ അതിക്രമം. ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നു നേ​രെ മ​ക്ക​ളു​ടെ മു​ന്നി​ൽ​വെ​ച്ച് എ​ട്ടു ത​വ​ണ പോ​ലീ​സ് വെ​ടി​യു​തി​ർ​ത്തു. ജേ​ക്ക​ബ് ബ്ലേ​യ്ക്ക് (29) എ​ന്ന യു​വാ​വാ​ണ് വി​സ്കൊ​ണ്‍​സി​നി​ലെ കെ​നോ​ഷ​യി​ൽ പോ​ലീ​സി​ന്‍റെ ക്രൂ​ര​ത​യ്ക്ക് ഇ​ര​യാ​യ​ത്.

അ​ര​യ്ക്കു​കീ​ഴെ ത​ള​ർ​ന്ന ബ്ലേ​യ്ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മെ​യ് 25ന് ​ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നാ​യ ജോ​ർ​ജ് ഫ്ളോ​യി​ഡി​നെ ക​ഴു​ത്തി​ൽ കാ​ൽ​മു​ട്ടു​കൊ​ണ്ട് അ​മ​ർ​ത്തി പോ​ലീ​സ് ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ പ്ര​തി​ഷേ​ധം കെ​ട്ട​ട​ങ്ങും മു​ന്പേ​യാ​ണ് ബ്ലേ​യ്ക്കി​നെ​തി​രാ​യ ആ​ക്ര​മ​ണം.

ഇ​തോ​ടെ അ​മേ​രി​ക്ക​ൻ തെ​രു​വു​ക​ൾ വീ​ണ്ടും ബ്ലാ​ക്ക്സ് ലൈ​വ്സ് മാ​റ്റ​ർ പ്ര​തി​ഷേ​ധ​ങ്ങ​ളാ​ൽ നി​റ​ഞ്ഞി​ട്ടു​ണ്ട്. വി​സ്കൊ​ണ്‍​സി​നി​ലെ കെ​നോ​ഷ പ്ര​ദേ​ശ​ത്ത് ര​ണ്ട് സ്ത്രീ​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ബ്ലേ​യ്ക്ക് ഇ​ട​പ്പെ​ട്ടി​രു​ന്നു. ഇ​തി​നി​ടെ ആ​രോ വി​ളി​ച്ച​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സെ​ത്തി. ഇ​വ​രാ​ക​ട്ടെ ബ്ലേ​യ്ക്കി​നോ​ടു കീ​ഴ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ന്നാ​ൽ, ബ്ലേ​യ്ക്ക് ത​ന്‍റെ കാ​റി​ലേ​ക്ക് ക​യ​റാ​ൻ തു​ട​ങ്ങി. ഇ​തോ​ടെ പോ​ലീ​സ് പു​റ​കി​ൽ​നി​ന്നും വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. സം​ഭ​വ​ത്തി​ന്‍റെ ഗ്രാ​ഫി​ക് ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ച​രി​ക്കു​ന്നു​ണ്ട്. വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​നു ചു​റ്റു​മാ​യി മൂ​ന്ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ക്കു​ന്ന​തും ബ്ലേ​യ്ക്കി​നു​നേ​രെ ആ​യു​ധം ചൂ​ണ്ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

- Advertisement -

ബ്ലേ​യ്ക്കി​ന്‍റെ മൂ​ന്ന് മ​ക്ക​ളും കാ​റി​ൽ ഇ​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ വെ​ടി​വെ​പ്പെ​ന്ന് ബ്ലെ​യ്ക്കി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി.അതേ സമയം കെ​നോ​ഷ​യി​ലെ തെ​രു​വു​ക​ൾ ക​ലാ​പ​സ​മാ​ന​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​തേ​ത്തു​ട​ർ​ന്ന് വി​സ്്കോ​ൻ​സി​നി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. വി​സ്കോ​ൻ​സി​ൻ ഗ​വ​ർ​ണ​ർ ടോ​ണി എ​വേ​ഴ്സ് ആ​ണ് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ച​ത്. കെ​നോ​ഷ​യി​ൽ സു​ര​ക്ഷ സേ​ന​യെ ഉ​ൾ​പ്പെ​ടെ വി​ന്യ​സി​ച്ചെ​ങ്കി​ലും അ​തെ​ല്ലാം അ​വ​ഗ​ണി​ച്ച് ജ​നം തെ​രു​വി​ലി​റ​ങ്ങി. നീ​തി​യും സ​മാ​ധാ​ന​വു​മി​ല്ല, ബ്ലാ​ക്ക്സ് ലൈ​വ്സ് മാ​റ്റ​ർ എ​ന്നീ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യാ​ണ് ജ​നം തെ​രു​വി​ലി​റ​ങ്ങി​യ​ത്.

- Advertisement -

പോ​ലീ​സി​നു​നേ​രെ​യും ആ​ക്ര​മ​മ​ണ​മു​ണ്ടാ​യി. പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. പ്ര​തി​ഷേ​ധ​ക്കാ​രെ ത​ട​യാ​ൻ റോ​ഡി​നു കു​റു​കെ​യി​ട്ടി​രു​ന്ന ട്ര​ക്കു​ക​ൾ ഉ​ൾ​പ്പെ​ടെ തീ​യി​ട്ടു. നി​ര​വ​ധി ക​ട​ക​ൾ​ക്കു​നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week