26.9 C
Kottayam
Sunday, April 28, 2024

ഒരു തെളിവ് ബാക്കി വെക്കും, എത്ര കത്തി ചാമ്പലായാലും ആ തെളിവ് ഭൂമിയിലുണ്ടാകും

Must read

സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിൽ തീപിടിത്തം ഉണ്ടായതിനു പിന്നാലെ ദുരൂഹത ഏറുകയാണ്. സർക്കാരിന്റെ അറിവോടുകൂടിയുള്ള കത്തിക്കലാണ് നടന്നിരിക്കുന്നത് എന്നാണ് പൊതുവെയുള്ള ആരോപണം. എന്നാൽ എത്ര കത്തി ചാമ്പലായാലും ഒരു തെളിവു ബാക്കിയുണ്ടാകുമെന്ന് നടൻ കൃഷ്ണകുമാർ. സെക്രട്ടേറിയറ്റിൽ നടന്ന തീപിടുത്തത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലാണ് താരത്തിന്റെ വിമർശനം.

‘മുൻ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു “well planned murder” ആയിരുന്നു.. കൊലപാതകം നേരിൽ കാണാൻ, കൊല്ലാൻ അയച്ചവർ ഒരു ഫോട്ടോഗ്രാഫറെയും ഏർപ്പാടാക്കി. മനുഷ്യ ബോംബ് പൊട്ടിയപ്പോൾ രാജീവ് ഗാന്ധിയും മറ്റനേകം പേരും മരണപെട്ടു. ഒപ്പം ഫോട്ടോഗ്രഫറും.. എല്ലാം നശിച്ചെങ്കിലും ആ ക്യാമറ മാത്രം ഒരു കേടു പാടും കൂടാതെ അവിടെ കിടന്നു.. അതായിരുന്നു രാജീവ് വധകേസിലെ പ്രധാന തെളിവും, വഴിതിരുവും ഉണ്ടാക്കിയത്. പ്രകൃതി അങ്ങിനെ ആണ്. ഒരു തെളിവ് ബാക്കി വെക്കും. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും.. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ.. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല.. കത്താതെ കിടക്കുന്ന, പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്.. അവിടെയാണ് ദൈവം അല്ലെങ്കിൽ പ്രകൃതി ഫോമിൽ ആകുന്നതു.. അന്നും എന്നും നാളെയും അതുണ്ടാകും.’ കൃഷ്ണകുമാർ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week