ന്യൂഡല്‍ഹി: ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷവും നീറ്റ് 2020, ജെഇഇ പരീക്ഷകള്‍ക്കു മാറ്റമില്ലെന്ന് അറിയിച്ച് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി. പരീക്ഷകള്‍ സെപ്റ്റംബറില്‍ തീരുമാനിച്ചത് പോലെ തന്നെ നടക്കുമെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. ജെഇഇ (മെയിന്‍) സെപ്റ്റംബര്‍ 16, നീറ്റ് (യുജി) സെപ്റ്റംബര്‍ 13നും നടക്കും.
ജെഇഇ (മെയിന്‍) പരീക്ഷകള്‍ക്കായുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. നീറ്റ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡുകള്‍ ഉടന്‍ പുറത്തുവിടുമെന്നും നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷകള്‍ക്കായി എത്തുന്നവര്‍ ആദ്യ ചോയ്‌സായി നല്‍കിയ ഇടത്തുതന്നെ 99 ശതമാനം പേര്‍ക്കും കേന്ദ്രങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും ഏജന്‍സി അറിയിച്ചു.
പരിസ്ഥിതി ആക്ടിവിസ്റ്റ് ഗ്രെറ്റ തുന്‍ബെര്‍ഗ് അടക്കം പരീക്ഷമാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നത് ഉചിതമല്ലെന്ന് കാണിച്ച് നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News