കൊച്ചി:പൂവിളികളുമായി ഇത്തവണത്തെ ഓണത്തിന് തുടക്കം കുറിച്ച് അത്തം വന്നെത്തി . ഇക്കുറി കൊറോണ മഹാമാരി കേരളത്തെ അടക്കി വാഴുന്ന സമയമാണ്. എന്നിരുന്നാലും ഓണത്തെ വരവേല്‍ക്കാന്‍ മലയാളികള്‍ ഒരുങ്ങി കഴിഞ്ഞു. കേരളത്തിലെ വീടുകളിലെല്ലാം ഇന്നു മുതല്‍ പൂക്കളമൊരുക്കാനുള്ള ഉത്സാഹത്തിലാണ്. രാവും പകലുമില്ലാതെ പൂക്കളിറുക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് ഇത് ഉത്സവത്തിന്റെ തുടക്കം.
ഇനി പത്തു നാള്‍ പൂക്കളുടെ ഉത്സവമാണ്. അത്തം പത്തിന് പൊന്നോണം. ഇനിയുള്ള പത്ത് നാള്‍ പത്ത് തരം പൂവുകൊണ്ടാണ് പൂക്കളമിടേണ്ടതെങ്കിലും കേരളത്തില്‍ പൂക്കളുടെ ദൗര്‍ലഭ്യം സര്‍വസാധാരണമാവുകയാണ്. ഇറക്കുമതി ചെയ്ത റെഡിമെയ്ഡ് പൂക്കളും ചിലയിടങ്ങളിലെങ്കിലും പ്ലാസ്‌റിക്ക് പൂക്കളും ഇക്കാലത്തെ ഓണത്തെ കൈയടക്കിത്തുടങ്ങിയിട്ടുണ്ട്. കൊറോണയെ തുടര്‍ന്ന് ഇത്തവണത്തെ പൂവിപണി മാന്ദ്യത്തിലാകുമെന്ന് കച്ചവടക്കാര്‍ വിലയിരുത്തുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News