33.4 C
Kottayam
Friday, April 26, 2024

നിയമസഭാ കയ്യാങ്കളി കേസ്: നിർണായക വിധി നാളെ ; മന്ത്രി വി. ശിവന്‍കുട്ടി അടക്കം 6 പ്രതികൾ

Must read

ന്യൂഡൽഹി:നിയമസഭാ കയ്യാങ്കളി കേസിൽ കേരളത്തിന്റെ ഹർജിയിൽ നാളെ സുപ്രീം കോടതി വിധിപറയും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ളവർ പ്രതികളായ കേസ് പിൻവലിക്കാൻ അനുവദിക്കണം എന്ന ഹർജിയിലാണ് നാളെ കോടതി വിധിപറയുക.

രാവിലെ 10.30ന് സുപ്രീം കോടതി കേസിൽ വിധിപറയും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ വാദം കേട്ട വേളയിൽ ജഡ്ജിമാരുടെ ഭാഗത്തുനിന്ന് നിശിത വിമർശനങ്ങൾ ഉയർന്നിരുന്നു. പ്രതികളായ ജനപ്രതിനിധികൾ വിചാരണ നേരിടേണ്ടതാണെന്ന് ബെഞ്ച് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

വി. ശിവൻകുട്ടി, കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ. സദാശിവൻ, കെ. അജിത് എന്നീ പ്രതികൾ വിചരണ നേരിടണം എന്ന ഹൈക്കോടതി ഉത്തരവിനെതിരേയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. നിയസഭയ്ക്ക് ഉള്ളിൽ നടക്കുന്ന കാര്യങ്ങളിൽ അംഗങ്ങൾക്ക് പ്രത്യേക പരിരക്ഷ ഉണ്ടെന്ന് അപ്പീലിൽ കേരളം വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week