കോട്ടയം:ആർപ്പൂക്കര പഞ്ചായത്ത് പത്താം വാർഡ് മെംബർ പ്രിൻസിനെ പതിനൊന്നാം വാർഡ് മെംബറുടെ ഭർത്താവ് മർദ്ദിച്ചു.വാർഡിലെ റോഡു നിർമ്മാണത്തിൻ്റെ ഭാഗമായി,റോഡിൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ ടാറിംഗ് സാധനങ്ങൾ കത്തിക്കുന്നതിന് എതിരെ നട്ടുകാർ രംഗത്ത് വന്നു.
ടാറിംഗിനെതിരെ ഇടപെടരുതെന്നാവശ്യപ്പെട്ട്
നാട്ടുകാർക്ക് എതിരെ അസഭ്യവർഷവുമായി പതിനൊന്നാം വാർഡ് മെംബറുടെ ഭർത്താവ് രംഗത്ത് വരുകയും മധ്യസ്ഥതക്ക് ശ്രമിച്ച 10 വാർഡ് മെംബറെ അസഭ്യം പറഞ്ഞ് മർദ്ദിക്കുകയായിരുന്നു.
സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രകടനം നടത്തി.പരുക്കേറ്റ മെമ്പർ ചികിത്സ തേടി
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News