പോലീസ് വകുപ്പിലെ രണ്ട് കുതിരകളെ ലൈംഗികമായി പീഡിപ്പിച്ചു, യുവാവിനെതിരെ കേസെടുത്തു
പോലീസ് വകുപ്പിലെ കുതിരകളെ ലൈംഗികമായി പീഡിപ്പിച്ച് യുവാവ്.യുകെയിൽ ന്യൂ ഓർലിയൻസ് പോലീസ് ഡിപ്പാർട്ട്‌മെന്റിലെ കുതിരകളെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്.ഇയാളുടെ ചിത്രം അന്വേഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടു.രണ്ട് കുതിരകളെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.ഇതിൽ ഒന്ന് പ്രാദേശിക ഷെരീഫിന്റെ ഓഫീസിലുള്ളതാണ് .
ഡിസംബർ 15 ന് രാവിലെ ലൂസിയാനയിലെ ന്യൂ ഓർലിയാൻസിലെ സിറ്റി പാർക്കിൽ അതിക്രമിച്ചു കയറിയ ശേഷമാണ് യുവാവ് കുതിരലായത്തിൽ എത്തിയതും ,മൃഗങ്ങളെ പീഡിപ്പിച്ചതും.പാർക്കിലെ സിസിടിവിയിൽ ഇയാളുടെ ചിത്രം പതിഞ്ഞിരുന്നു.കൈയ്യിൽ പച്ചകുത്തി,ധരിച്ചിരുന്ന മാസ്ക് താഴ്ത്തിയ നിലയിലാണ് പ്രതിയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞത്.
ലൂസിയാനയിൽ മൃഗങ്ങളെ പീഡിപ്പിക്കുന്നത് പത്ത് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് . മൃഗങ്ങൾക്ക് നേരെയുള്ള ഏത് പീഡനവും ഭരണഘടനാ വിരുദ്ധമായാണ് കണക്കാക്കുന്നത്. അതേസമയം< മൃഗത്തെ ലൈംഗികമായി ദുരുപയോഗം ചെയ്തയാളെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞതായും സൂപ്രണ്ട് ഷോൺ ഫെർഗൂസൺ പറഞ്ഞു.