26 C
Kottayam
Monday, November 18, 2024
test1
test1

മുടിയെല്ലാം നരച്ചു;സത്യത്തിൽ ഒരു ഭാഷയും മര്യാദക്ക് അറിയില്ല; തുറന്ന് പറഞ്ഞ് നടി അർച്ചന കവി

Must read

കൊച്ചി:ലാൽജോസിൻ്റെ നീലത്താമരയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നായികയാണ് അർച്ചന കവി. സിനിമയിൽ മലയാള തനിമ തുളുമ്പുന്ന പക്ക നാട്ടിൻപുറത്തു കാരി കുഞ്ഞിമാളു എന്ന കഥാപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്. തൊട്ടടുത്ത വർഷം റിലീസ് ചെയ്ത മമ്മി ആന്റ് മീ എന്ന ചിത്രത്തിലെ പ്രകടനത്തിനും മികച്ച അഭിപ്രായം ലഭിച്ചു. അതിനു ശേഷം അത്തരത്തിലൊരു വേഷം അർച്ചനയെ തേടി എത്തിയിരുന്നില്ല.

പേരിലെ കൗതുകം കൊണ്ട് തുടക്ക കാലത്ത് പലരും കവി എന്നതിന്റെ അ‍ർത്ഥം തിരഞ്ഞിരുന്നു. തന്റെ കുടുംബ പേരാണ് അതെന്നും, അച്ഛനും അമ്മക്കും, സഹോദരനും ഇത്തരത്തിൽ പേരിന്റെ അറ്റത്ത് കവി എന്ന് വിളിപ്പേരുണ്ട് എന്നും അർച്ചന കവി പറഞ്ഞിരുന്നു. സിനിമയിൽ നിന്ന് ഏറെ നാളുകളായി വിട്ടുനിൽക്കുകയാണ് താരം. എന്നാൽ സോഷ്യൽ മീഡിയയിൽ ഇന്നും സജീവമാണ്.

താരം പങ്കു വെക്കുന്ന പല വീഡിയോകളും വലിയ രീതിയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായിരിക്കുന്നു. “എനിക്ക് ഒരു കാര്യം പറയണം, ഐ ലവ് യു ഓൾ” എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ചില കമന്റുകൾ റിയാക്ട് ചെയ്ത് കൊണ്ടുള്ള വീഡിയോ ആയിരുന്നു അത്. ആരോ 1.5 സ്പീഡ് എന്ന് കമന്റ് ഇട്ടതിന് വളരെ സ്പീഡ് കുറച്ചായിരുന്നു അതിന് റിയാക്ട് ചെയ്തത്.

പൊതുവേ പലതരം ബുള്ളിയിം​ഗ് നേരിട്ടിട്ടുണ്ടെങ്കിലും അവയെല്ലാം തമാശ രൂപേണ, അല്ലെങ്കിൽ തിരിച്ച് ട്രോൾ ചെയ്യുന്ന പോലെയാണ് താരം പ്രതികരിക്കാറ്. മറ്റൊരു കമന്റ് ‘മലയാളം അറിയില്ലേ’ എന്നായിരുന്നു. അതിനും അർച്ചനയുടെ മറുപടി രസകരമാണ്. “എനിക്ക് മലയാളം നന്നായി അറിയാം. പക്ഷേ ചില കാര്യങ്ങൾ പറയുമ്പോൾ മലയാളത്തിൽ വാക്കുകൾ കിട്ടില്ല. ശരിക്കും പറഞ്ഞാൽ ഒരു ഭാഷയും മര്യാദക്ക് സംസാരിക്കാൻ അറിയില്ല. പിന്നെ എങ്ങനെയൊക്കെയോ തട്ടിം മൂട്ടീം പൊയ്കൊണ്ടിരിക്കുവാ.” ഇങ്ങനെയാണ് നടി പറയുന്നത്.

ഇതിൽ മറ്റൊരു കാര്യമെന്തെന്നാൽ എല്ലാവരും ശ്രദ്ധിക്കുന്നത് നരച്ച മുടിയുമായി വീഡിയോ ചെയ്യുന്ന അർച്ചനയെ ആണ്. അതിനാൽ വീഡിയോക്ക് താഴെ വന്ന കമൻ്റുകളും അത്തരത്തിലായിരുന്നു. മുടി നരച്ച് തുടങ്ങിയല്ലോ എന്നായിരുന്നു പലരുടെയും ചോദ്യം. ഒരാൾ പറഞ്ഞത് നയന്റിസ് കിഡ്സിൽ ഒരാൾ കൂടെ നരച്ച് കണ്ടപ്പോ ഒരാശ്വാസം എന്നായിരുന്നു. ചിലർ ട്രെന്റിം​ഗ് ട്രോൾ ഡയലോ​ഗുകളും പറയുന്നു.

2016ൽ വിവാഹത്തിന് ശേഷമായിരുന്നു സിനിമയിൽ നിന്ന് പൂർണമായും വിട്ടു നിന്നത്. മാത്രമല്ല തുടരെ തുടരെയുള്ള പരാജയവും സിനിമ ഉപേക്ഷിക്കാൻ ഒരു കാരണമായി. എന്നാൽ 2021 ൽ അബിഷ് മാത്യുവുമൊത്തുള്ള വിവാഹ ബന്ധം വേർപെടുത്തി. അതിനു ശേഷം മലയാളത്തിൽ രാജ റാണി എന്ന സീരിയൽ ചെയ്തിരുന്നു. എന്നാൽ പല കാരണങ്ങളാൽ അതിൽ നിന്നും പിന്നീട് പിൻമാറേണ്ടി വന്നു. ഇപ്പോൾ ഇൻസ്റ്റ​ഗ്രാം റീൽസുകളും മറ്റു വീഡിയോകളും ചെയ്ത് താരം തിരക്കിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Indian coast guard rescue:പാകിസ്ഥാൻ പട്രോളിംഗ് പിടികൂടിയ മത്സ്യത്തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷിച്ചു; നടന്നത് നാടകീയ രക്ഷാപ്രവര്‍ത്തനം

മുംബൈ: ഇന്ത്യ-പാകിസ്ഥാൻ സമുദ്രാതിർത്തിക്ക് സമീപം പാകിസ്ഥാൻ കപ്പൽ പിടികൂടിയ ഏഴ് മത്സ്യത്തൊഴിലാളികളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) രണ്ട് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിന് ശേഷം രക്ഷപ്പെടുത്തിയതായി പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി...

Ward Delimitation : സംസ്ഥാനത്ത് ഇനി പുതിയ 1375 ഗ്രാമ പഞ്ചായത്ത് വാർഡുകൾ; കരട്‌ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ തദ്ദേശ വാർഡുകൾ പുനർനിർണയിച്ചതിൻ്റെ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. തദ്ദേശ സ്ഥാനങ്ങളിലും ഡി ലിമിറ്റേഷൻ കമീഷൻ്റെ വെബ്‌സൈറ്റിലും കരട്‌ പ്രസിദ്ധപ്പെടുത്തും. കരടുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളും ഡിസംബർ മൂന്നുവരെ അറിയിക്കാം. പരാതികൾ നേരിട്ടോ...

Bala:അസുഖവുമില്ല… ചികിത്സയിലുമല്ല, ഒരു രണ്ട് ദിവസം സമയം തരൂ… എല്ലാവർക്കും മനസിലാകും’ കൊച്ചി വിട്ടശേഷം ബാല!

കൊച്ചി:മലയാള സിനിമകളിൽ അഭിനയിച്ച് തുടങ്ങിയശേഷമാണ് നടൻ ബാല കേരളത്തിൽ താമസിച്ച് തുടങ്ങിയത്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കൊച്ചിയിൽ വീട് വാങ്ങി ബാല താമസിക്കുകയായിരുന്നു. വളരെ വിരളമായി മാത്രമാണ് ജന്മനാടായ തമിഴ്നാട്ടിലേക്ക് പോയിരുന്നത്. ആദ്യ...

Malaika Arora:വയറിലെ സ്‌ട്രെച്ച് മാര്‍ക്ക് പോലും കാണാം,ഏത് അമ്മയാണ് മകന്റെ മുന്നില്‍ ഇങ്ങനൊരു വേഷമിടുന്നത്? മലൈകയോട് ആരാധകർ

മുംബൈ:ബോളിവുഡിലെ പ്രമുഖയാണ് നടി മലൈക അറോറ. സല്‍മാന്‍ ഖാന്റെ സഹോദരനും നടനും നിര്‍മ്മാതാവുമായ അര്‍ബാസ് ഖാനുമായുള്ള വിവാഹത്തോട് കൂടിയാണ് മലൈക ശ്രദ്ധേയാവുന്നത്. 19 വര്‍ഷത്തോളം അര്‍ബാസിനൊപ്പം ജീവിച്ചെങ്കിലും താരങ്ങള്‍ നിയമപരമായി ബന്ധം അവസാനിപ്പിച്ചു. ഇപ്പോള്‍...

Nayanthara:എങ്ങനെ ഈ സിംഹാസനം നേടി എന്ന് പറയൂ,നയൻതാരയെ പുകഴ്ത്തിയ ജുവലിനോട് ചോദ്യം;സൈബറാക്രമണം

കൊച്ചി:തെന്നിന്ത്യൻ സിനിമാ രം​ഗത്തെ താര റാണിയായ നയൻതാരയുടെ ഡോക്യുമെന്ററി നയൻതാര: ബിയോണ്ട് ദ ഫെയറി ടെയ്ൽ ഇതിനോടകം ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. താരത്തിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ച് ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്. ആദ്യമായാണ് നയൻതാര...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.