ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് ലക്ഷണങ്ങള്‍; നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു, ശ്രവങ്ങള്‍ നാളെ പരിശോധനയ്ക്ക് അയക്കും
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു. ഞായറാഴ്ചയാണ് കെജ്‌രിവാളിന് പനിയും ചുമയും തൊണ്ടവേദനയും അനുഭവപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് കെജ്‌രിവാള്‍ ഓണ്‍ലൈനായി വാര്‍ത്ത സമ്മേളനം നടത്തിയിരുന്നു.
തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് വൈകിട്ട് നടത്താനിരുന്ന മറ്റു യോഗങ്ങളെല്ലാം റദ്ദാക്കിയിരുന്നു. കൊവിഡ് ലക്ഷണങ്ങളുള്ളതിനാല്‍ ഇദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു.
അദ്ദേഹത്തിന്റെ സ്രവങ്ങള്‍ നാളെ കൊറോണ പരിശോധനക്കായി അയക്കും. കെജ്‌രിവാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കാനുള്ള നടപടികളും അധികൃതര്‍ സ്വീകരിക്കുന്നുണ്ടെന്നാണ് സൂചന.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനം ഡല്‍ഹിയാണ്. 28,936 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.