32.3 C
Kottayam
Monday, April 29, 2024

വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് സി.പി.എം, എസ്.എഫ്.ഐ സൈബര്‍ പോരാളികളുടെ തെറിവിളി

Must read

തിരുവനന്തപുരം: ന്യൂസ് 18 ചാനലിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അപര്‍ണാ കുറുപ്പിനു നേരെ സി.പി.എം എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം. അപര്‍ണയുടെ ഫേസ്ബുക്കിലെ പോസ്റ്റുകള്‍ക്കടിയില്‍ കേട്ടലറക്കുന്ന തെറിവിളിയുമായാണ് സൈബര്‍ പോരാളികള്‍ രംഗത്ത് വന്നത്. യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ പേരിലാണ് അപര്‍ണയ്‌ക്കെതിരെ സൈബര്‍ ഗുണ്ടകളുടെ ആക്രമണം. ഇതിന് മറുപടിയുമായി അപര്‍ണയും രംഗത്തെത്തിയിട്ടുണ്ട്. സി.പി. എമ്മിന്റേയും എസ്.എഫ്.ഐയുടേയും പേരില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെപ്പോലും കേട്ടാലറയ്ക്കുന്ന ഭള്ള് വിളിക്കുന്ന ഈ സൈബര്‍ വെട്ടുക്കിളികള്‍ എങ്ങനെയാണ് സംഘടനയ്ക്ക് മുതല്‍ക്കൂട്ടാകുന്നത് ‘
എന്നായിരുന്നു അപര്‍ണയുടെ ചോദ്യം. ഇതിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവരെ സമീപിക്കാനൊരുങ്ങുകയാണ് അപര്‍ണ.

അപര്‍ണയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇത് വനിതാ നവോത്ഥാനവും പുരോഗമനവും മുറുകെപ്പിടിക്കുന്ന ഒരു സംഘടനയുടെ യഥാര്‍ത്ഥ അണികളുടെ വകയാണോ? സി പി എമ്മിന്റേയും എസ് എഫ് ഐ യുടേയും പേരില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെപ്പോലും കേട്ടാലറയ്ക്കുന്ന ഭള്ള് വിളിക്കുന്ന ഈ സൈബര്‍ വെട്ടുക്കിളികള്‍ എങ്ങനെയാണ് സംഘടനയ്ക്ക് മുതല്‍ക്കൂട്ടാകുന്നത് എന്ന് സൈബര്‍ ഇടത് ടീമുകള്‍ കൂടി ഒന്നാലോചിച്ചാല്‍ നല്ലത് . പിന്നെ , മിണ്ടാതിരിക്കെടീ , എന്ന് പറഞ്ഞ് ഒക്കെ പേടിപ്പിക്കാന്‍ ഇതൊരു കോളേജ് കാമ്പസല്ലെന്ന് കൂടി അങ്ങറിയിച്ചേക്കുന്നു .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week