അപർണ്ണയുമായുള്ള പ്രണയാർദ്ര നിമിഷങ്ങൾ; മുത്തം കൊടുത്ത ജീവ
മലയാളി ടെലിവിഷൻ പ്രേമികളുടെ മനം കവർന്ന അവതാരകനാണ് ജീവയും ഭാര്യ അപർണ്ണ തോമസും. നിരവധി ടെലിവിഷൻ ഷോകളിൽ സജീവമായിരുന്നു എങ്കിലും സീ കേരളം അവതരിപ്പിച്ച സരിഗമപ എന്ന മ്യൂസിക്കൽ റിയാലിറ്റി ഷോയിലൂടെ ആണ് ജീവ ശ്രദ്ധേയനാവുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാകുന്ന ഇരുവരും പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം നിമിഷം നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്.
അഞ്ചാം വിവാഹ വാർഷികത്തിന് ജീവ പങ്കുവെച്ച ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹ വാർഷികത്തിസ് സ്പെഷ്യലായി നടത്തിയ മറ്റൊരു ഫോട്ടോഷൂട്ടിൻ്റെ ചിത്രങ്ങളൊക്കെയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. കൺസപ്റ്റ് ഫോട്ടോഗ്രഫിയാണ് ജീവ നടത്തിയിരിക്കുന്നത്
ലവ് യൂ ഷിറ്റു എന്നാണ് ഒരു ചിത്രത്തിന് ക്യാപ്ഷനായി ജീവ കുറിച്ചിരിക്കുന്നത്.മറ്റൊരു ചിത്രത്തിന് താഴെ ചിരിയാണ് ഞങ്ങളുടെ മെയിൻ എന്നും ജീവ കുറിച്ചിരിക്കുന്നു.അതേസമയം ജീവ പങ്കുവെച്ച പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.