ഗർഭകാല വസ്ത്രങ്ങൾ ലേലത്തിന് വച്ച് നടി അനുഷ്ക ശർമ്മ
മുംബൈ:ഗർഭകാലം ഏറ്റവും ഭംഗിയായി ആസ്വദിച്ച സെലിബ്രിറ്റിയായിരുന്നു ബോളിവുഡ് താരം അനുഷ്ക ശർമ്മ. താരത്തിന്‍റെ ഗർഭകാലത്തെ വസ്ത്രങ്ങളും ഫോട്ടോഷൂട്ടും വൈറലായിരുന്നു.ഈ വസ്ത്രങ്ങൾ വിൽപനയ്ക്ക് വച്ചിരിക്കുകയാണിപ്പോൾ. ലേലം ചെയ്ത് കിട്ടുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് തീരുമാനം.
”ഗർഭകാലത്ത് വളരെക്കുറച്ച് മാത്രം ഉപയോഗിച്ച വസ്ത്രങ്ങളാണിവ. ഇനി അത് ഉപയോഗിക്കാനും കഴിയില്ല. എന്നാൽ അവ നിർമിക്കാൻ ഉപയോഗിച്ച സാധനങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ ഇത്തരം ഒരു പങ്കുവയ്ക്കൽ അത്യാവശ്യമാണെന്ന് തോന്നി. നഗരങ്ങളിലെ ഒരു ശതമാനം വരുന്ന ഗർഭിണികൾ എങ്കിലും ഈ വസ്ത്രങ്ങൾ വാങ്ങിയാൽ അത് ഒരു വലിയ കരുതലാവും. ഒരാൾക്ക് 200 വർഷത്തിലധികം കുടിക്കാനുള്ള വെള്ളം ലാഭിക്കാൻ ഇതിലൂടെ സാധിക്കും.എനിക്കേറ്റവും ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ സ്വന്തമാക്കുക ആരെന്നറിയാനും ആകാംക്ഷയുണ്ട്” ഇൻസ്റ്റഗ്രാം വീഡിയോയിൽ
അനുഷ്ക പറഞ്ഞു.
ഓൺലൈൻ വഴിയാണ് അനുഷ്ക തന്റെ വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വയ്ക്കുന്നത്. വിറ്റ് കിട്ടുന്ന പണം സ്നേഹ
എന്ന ചാരിറ്റി സ്ഥാപനത്തിന് നൽകും. സോഷ്യൽ എന്റർപ്രൈസായ ഡോൾസ് വീയുടെ വെബ്‌സൈറ്റിലെ
SaltScout.com/DolceVee/AnushkaSharma എന്ന പേജിൽ നിന്ന് അനുഷ്കയുടെ
ഗർഭകാല വസ്ത്രങ്ങൾ സ്വന്തമാക്കാവുന്നതാണ്.
ജനുവരിയിലാണ് അനുഷ്കയ്ക്കും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിക്കും
പെൺകുഞ്ഞ് ജനിച്ചത്. വാമിക എന്നാണ് കുഞ്ഞിന്‍റെ പേര്.
പ്രസവശേഷം മുടികൊഴിച്ചിൽ അലട്ടുന്നതിനാൽ പുതിയ ഹെയർകട്ട് പരീക്ഷിച്ചുകൊണ്ട് താരം
കഴിഞ്ഞ ദിവസം പോസ്റ്റിട്ടതും ചർച്ചയായിരുന്നു.
2018ൽ ഷാരൂഖ് ഖാന്‍റെ സീറോയിലാണ് അനുഷ്ക അവസാനമായി അഭിനയിച്ചത്. സഹോദരൻ കർനേഷ്
ശർമ്മക്കൊപ്പം നിർമാണരംഗത്തും സജീവമാണ് അനുഷ്കക.