KeralaNews

അനൂപ് മുഹമ്മദിന്റെ കാര്‍ഡുമായി യുവതി ബ്യൂട്ടിപാര്‍ലറില്‍ എത്തിയത് ബിനീഷ് അറസ്റ്റിലായ ശേഷമെന്ന് സൂചന : ആ യുവതി ആരെന്ന് കണ്ടെത്താന്‍ ഇഡിയുടെ ത്വരിത നീക്കം… യുവതിയെ കണ്ടെത്തിയാല്‍ മറ്റൊരു കേസിന്റേയും തുമ്പ്

തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ വീട്ടില്‍നിന്ന് ഇ.ഡി. കണ്ടെടുത്ത ഡെബിറ്റ് കാര്‍ഡ് സംബന്ധിച്ച് അവ്യക്തത തുടരുന്നു. ബിനീഷ് അറസ്റ്റിലായ ശേഷവും ഈ കാര്‍ഡ് ആരോ ഉപയോഗിച്ചിരുന്നുവെന്നാണ് സൂചന. തിരുവനന്തപുരത്തെ ബ്യൂട്ടി പാര്‍ലറില്‍ കാര്‍ഡുമായി യുവതി എത്തിയത് ബിനീഷ് അറസ്റ്റിലായ ശേഷമാണെന്നും സൂചനകളുണ്ട്. കാര്‍ഡ് ബിനീഷും ഉപയോഗിച്ചിരുന്നുവെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. അനൂപ് മുഹമ്മദ് ഇല്ലാത്ത സ്ഥലങ്ങളിലും കാര്‍ഡുപയോഗിക്കുവെന്ന നിഗമനത്തിലേക്കാണ് സ്റ്റേറ്റ്മെന്റുകള്‍ വിരല്‍ ചൂണ്ടുന്നത്.

സമീപകാലത്ത് ഈ കാര്‍ഡുമായെത്തി പണം ഇടപാടുകള്‍ നടത്തിയത് യുവതിയാണെന്നാണ് പ്രാഥമിക നിഗമനം. ബ്യൂട്ടീ പാര്‍ലറില്‍ അടക്കം ഈ കാര്‍ഡ് ഉപയോഗിച്ചിട്ടുണ്ട്. ബംഗളൂരുവിലുള്ള അനൂപ് മുഹമ്മദിന്റെ കാര്‍ഡ് എങ്ങനെ തിരുവനന്തപുരത്ത് ഉപയോഗിച്ചുവെന്നതാണ് കേസില്‍ നിര്‍ണ്ണായകം. ഇതോടെ കാര്‍ഡുപയോഗിച്ചവരേയും കേസില്‍ പ്രതിയാക്കാനുള്ള സാധ്യത കൂടുകയാണ്. കാര്‍ഡിന്റെ വിശദാംശങ്ങള്‍ ഇഡി ശേഖരിച്ചിട്ടുണ്ട്. ഇതുപയോഗിച്ച ആളെ കണ്ടെത്തി വിശദമായി ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റും രേഖപ്പെടുത്തും. ഇതിനിടെയാണ് ബിനീഷിന്റെ അറസ്റ്റിന് ശേഷവും കാര്‍ഡ് ഉപയോഗിച്ചുവെന്ന സൂചന പുറത്തു വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button