EntertainmentNewsTop Stories
ഇവിടെ എനിക്ക് ഇഷ്ടം ഉള്ളതാണ് ഞാൻ പറയുക,നിങ്ങൾക്ക് സൗകര്യമില്ലെങ്കിൽ അൺഫോളോ ചെയ്തു പോകാം”
കൊച്ചി:സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് നടി അനുമോൾ.കഴിഞ്ഞ ദിവസം പാടത്തുനിന്നെടുത്ത് പോസ്റ്റ് ചെയ്ത ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് ലഭിച്ചത്.മോശം കമന്റുകൾക്കൊക്കെ താരം കുറിക്കുകൊള്ളുന്ന മറുപടി നൽകാറുണ്ട്.ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിൽ തന്റെ പോസ്റ്റിനു താഴെ വന്ന ഒരു മോശം കമന്റിന് അനു നൽകിയ മറുപടി വൈറലാകുകയാണ്.
നെഗറ്റീവ് കമന്റുകൾക്ക് താരം പലപ്പോഴും മറുപടി നൽകാറുണ്ട്. അനുമോളുടെ പോസ്റ്റുകളെല്ലാം വെറുപ്പിക്കലാണ് എന്ന് കമന്റ് ചെയ്ത ഒരു വ്യക്തിക്ക് അനുമോൾ നൽകിയ മറുപടി ഇങ്ങനെയാണ്; ഇത് എന്റെ അക്കൗണ്ടാണ്. ഇവിടെ എനിക്ക് ഇഷ്ടം ഉള്ളതാണ് ഞാൻ പറയുക. നിങ്ങൾക്ക് സൗകര്യമില്ലെങ്കിൽ അൺഫോളോ ചെയ്തു പോകാം. അനുമോൾ കുറിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News