തിരുവനന്തപുരം: ജനുവരി മൂന്നുമുതല്‍ അങ്കണവാടികള്‍ തുറക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി കൊവിഡ് മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെ കുരുന്നുകള്‍ അങ്കണവാടികളിലേക്ക് എന്ന പേരില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന വനിത-ശിശു വികസന വകുപ്പ് പുറത്തിറക്കി.
9:30 മുതല്‍ 12:30 വരെ എന്ന നിലയില്‍ പ്രവര്‍ത്തനം ക്രമീകരിക്കാനാണ് നിര്‍ദേശം. 1.5 മീറ്റര്‍ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താന്‍. ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായിരിക്കും. ആദ്യഘട്ടത്തില്‍ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്.
15നു മുകളില്‍ കുട്ടികളുള്ള അങ്കണവാടികളില്‍ രക്ഷാകര്‍ത്താക്കളുടെ അഭിപ്രായം പരിഗണിച്ച് ബാച്ചായി തിരിക്കണം. ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കണം. രക്ഷാകര്‍ത്താക്കള്‍ അങ്കണവാടിയില്‍ പ്രവേശിക്കരുത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News