KeralaNews

പെണ്‍കുട്ടിയോ അമ്മയോ വിളിക്കാതെ രാത്രി അവന്‍ ആ വീട്ടില്‍ പോകില്ല, മകനെ വിളിച്ച് വരുത്തി കൊലപ്പെടുത്തി; അനീഷിന്റെ കുടുംബം

തിരുവനന്തപുരം: തന്റെ മകനെ വൈരാഗ്യബുദ്ധിയോടെ രാത്രി വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പേട്ടയില്‍ കൊല്ലപ്പെട്ട അനീഷ് ജോര്‍ജിന്റെ കുടുംബം. പെണ്‍കുട്ടിയെ അവളുടെ അമ്മയോ വിളിക്കാതെ രാത്രി ആ സമയത്ത് മകന്‍ അവരുടെ വീട്ടില്‍ പോകില്ലെന്ന് അനീഷിന്റെ അച്ഛന്‍ ജോര്‍ജ് ആരോപിക്കുന്നു.

പെണ്‍കുട്ടിയുടെ അച്ഛനായ ലാലന്‍ ഒരു പ്രശ്‌നക്കാരനാണെന്നും ഇക്കാര്യം പെണ്‍കുട്ടി തന്നെ മുന്‍പ് പറഞ്ഞിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. ലാലന് തന്റെ മകനോട് വൈരാഗ്യമുണ്ടായിരുന്നു എന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. കുടുംബങ്ങള്‍ തമ്മില്‍ മുന്‍പരിചയമുണ്ട്, പിന്നെ എന്തിനായിരുന്നു ഈ കടുംകൈ എന്നാണു അദ്ദേഹം ചോദിക്കുന്നത്.

മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മാതാപിതാക്കളും, ബന്ധുക്കളും. ആനയറ ഭാഗത്താണ് അനീഷിന്റെ വീട്. പേട്ട ചായക്കുടി ലൈനിലാണ് അനീഷിന്റെ കൊലപ്പെടുത്തിയ ലാലുവിന്റെ ഐശ്വര്യയെന്ന വീട്. പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയ ആണ്‍സുഹൃത്തിനെ പെണ്‍കുട്ടിയുടെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അനീഷ് ജോര്‍ജ് (19) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി ലാലന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കള്ളനെന്ന് കരുതിയാണ് മര്‍ദ്ദിച്ചതെന്നാണ് ലാലന്‍ പറയുന്നത്.

രാത്രിയില്‍ പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയതായിരുന്നു അനീഷ് ജോര്‍ജ്. മകളുടെ മുറിയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് ലാലന്‍ ആയുധവുമായി എത്തിയത്. മുറി തുറക്കാത്തതിനെ തുടര്‍ന്ന് വാതില്‍ തല്ലി തകര്‍ത്ത് അകത്ത് കയറി ലാലന്‍ ഒറ്റകുത്തിന് അനീഷിനെ കുത്തിവീഴ്ത്തുകയായിരുന്നു, മരണ വെപ്രാളത്തില്‍ പിടയുന്ന അനീഷിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും കുടുംബാം?ഗങ്ങള്‍ തയ്യാറായില്ല. ഞാന്‍ ഒരാളെ കുത്തിയിട്ടിട്ടുണ്ടെന്നും കള്ളനാണെന്ന് തോന്നുന്നു എന്ന് ഗൃഹനാഥന്‍ പോലിസ് സ്റ്റേഷനില്‍ പോയി അറിയിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button