Entertainment
വിവാഹിതനായ ഒരു വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായിരിന്നു, അയാള്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ശേഷം ഒഴിവാക്കി, അത് വിഷാദ രോഗത്തിലേക്ക് തള്ളിവിട്ടു; വെളിപ്പെടുത്തലുമായി ആന്‍ഡ്രിയ ജെര്‍മിയ
ഗായികയായി എത്തി തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി മാറിയ താരമാണ് ആന്‍ഡ്രിയ ജെര്‍മിയ. താന്‍ കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് താരം.
വിവാഹിതനായ ഒരു വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായിരുന്നു. അയാള്‍ മാനസികമായും ശാരീരികമായും എന്നെ ഏറെ പീഡിപ്പിച്ചു. അയാള്‍ തന്നെ എല്ലാ രീതിയിലും ഉപയോഗിച്ച ശേഷം ഒഴിവാക്കി.
തന്നെ വെറും പാവയെ പോലെ ആണ് അയാള്‍ കണ്ടത്, അയാള്‍ തനിക്ക് തന്ന വേദനക്ക് കണക്കുകള്‍ ഇല്ല. ആ ബന്ധം തകര്‍ന്നപ്പോള്‍ വിഷാദരോഗത്തിലേക്ക് എന്നെ തള്ളിവിട്ടു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആയുര്‍വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നുവെന്നുമാണ് ആന്‍ഡ്രിയയുടെ വെളിപ്പെടുത്തല്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News