സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം,എറണാകുളത്ത് മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കൊച്ചി:എറണാകുളത്ത് മരിച്ചയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം പുല്ലുവഴി സ്വദേശി പൊന്നാമ്പിള്ളി ബാലകൃഷ്ണന്‍ നായര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലകൃഷ്ണന്‍ ഇന്നലെയാണ് മരിച്ചത്. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 79 വയസായിരുന്നു.

കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ രായമംഗലം പഞ്ചായത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പ് ബാലകൃഷ്ണന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. ബാലകൃഷ്ണന്‍ ആദ്യം ചികിത്സ തേടിയ വളയന്‍ചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് താത്ക്കാലികമായി അടച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20 ആയി. എറണാകുളം ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്.