വിവാഹിതനായ വ്യക്തിയുമായി പ്രണയത്തിലായിരിന്നു, അയാള്‍ മാനസികമായും ശാരീരികമായും എന്നെ പീഡിപ്പിച്ചു; വെളിപ്പെടുത്തലുമായി ആന്‍ഡ്രിയ

താന്‍ കടുത്ത വിഷാദരോഗത്തിന്റെ പിടിയിലായിരുന്നുവെന്ന് വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ ജെറമിയ. വിവാഹിതനായ ഒരു വ്യക്തിയുമായുള്ള പ്രണയബന്ധവും അതില്‍ നിന്നും നേരിട്ട പീഡനങ്ങളുമാണ് തന്നെ വിഷാദരോഗാവസ്ഥയില്‍ എത്തിച്ചതെന്ന് താരം പറഞ്ഞു. രോഗത്തെ മറികടക്കാന്‍ ആയുര്‍വേദ ചികിത്സയെ ആശ്രയിച്ചിരുന്നെന്നും ആന്‍ഡ്രിയ പറഞ്ഞു. കഴിഞ്ഞ കുറേ നാളുകളായി നടി സിനിമയില്‍ സജീവമല്ലായിരുന്നു. കഴിഞ്ഞൊരു ദിവസം ബംഗളുരുവില്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് നടി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

 

”വിവാഹിതനായ ഒരു വ്യക്തിയുമായി ഞാന്‍ പ്രണയത്തിലായിരുന്നു. അയാള്‍ മാനസികമായും ശാരീരികമായും എന്നെ ഏറെ പീഡിപ്പിച്ചു. ആ ബന്ധം വിഷാദരോഗത്തിലേക്ക് തള്ളിവിട്ടു. അതില്‍ നിന്നും രക്ഷപ്പെടാന്‍ ആയുര്‍വേദ ചികിത്സകളെ ആശ്രയിക്കേണ്ടി വന്നു” ആന്‍ഡ്രിയ പറഞ്ഞു. വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുക്കങ്ങളിലാണ് ആന്‍ഡ്രിയയിപ്പോള്‍. 2005ല്‍ പിന്നണി ഗായികയായി സിനിമയില്‍ എത്തിയ ആന്‍ഡ്രിയ പിന്നീട് അഭിനയ രംഗത്തേക്ക് കൂടുമാറുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News