മോദി ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന നേതാവെന്ന പരാമര്‍ശം തമാശയെന്ന് ടെന്നീസ് ഇതിഹാസം മർട്ടിന നവരത്തിലോവ

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസകൊണ്ട് മൂടിയ ആഭ്യന്തര മന്ത്രി അമിത് ഷായുടെ നടപടിയെ താമശയെന്ന് വിശേഷിപ്പിച്ച് ടെന്നീസ് ഇതിഹാസം മർട്ടിന നവരത്തിലോവ.

ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ഏകാധിപതി അല്ലെന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നേതാവാണെന്നുമുള്ള അമിത് ഷായുടെ വാക്കുകകളടങ്ങിയ വാർത്താ റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു മർട്ടിന അതിനെ തമാശയെന്ന് വിശേഷിപ്പിച്ചത്.

അടുത്ത തമാശ’യെന്ന് അവർ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണാധികാരിയായി 20 വർഷം പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ സൻസാദ് ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം. സ്ത്രീകളുടെ വസ്ത്രധാരണയുമായി ബന്ധപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ മർട്ടിന അടുത്തിടെ രൂക്ഷ വിമർശനം നടത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News