അണ്ണന്റെ ബ്ലാക്ക് ഡയമണ്ട് മോതിരം എവിടെ എന്ന് ചോദ്യം; മറുപടി നല്‍കി എം.ജി ശ്രീകുമാറിന്റെ ഭാര്യ

പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിനെക്കുറിച്ച് വാചാലനായ എംജി ശ്രീകുമാറിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. മോന്‍സന്‍ സമ്മാനിച്ച മോതിരത്തെക്കുറിച്ചുള്ള എംജിയുടെ തുറന്നുപറച്ചില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ അന്നത്തെ മോതിരത്തെക്കുറിച്ച് ചോദിച്ചയാള്‍ക്ക് ലേഖ ശ്രീകുമാര്‍ നല്‍കിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്.

എംജി ശ്രീകുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചായിരുന്നു ലേഖ എത്തിയത്. നിങ്ങള്‍ ഭൂമിയില്‍ എത്ര സമയം ചെലവഴിക്കുന്നുവെന്നോ, നിങ്ങള്‍ എത്ര പണം ശേഖരിച്ചുവെന്നോ എത്രത്തോളം ശ്രദ്ധ നേടിയിട്ടുണ്ടെന്നോ പ്രശ്നമല്ല. നിങ്ങള്‍ ജീവിതത്തില്‍ പ്രസരിപ്പിച്ച പോസിറ്റീവ് വൈബ്രേഷന്റെ അളവാണ് പ്രധാനം എന്ന ക്യാപ്ഷനോടെയായിരുന്നു ഫോട്ടോ പോസ്റ്റ് ചെയ്തത്.

ഇതിനു താഴെയാണ് കമന്റുകള്‍ എത്തിയത്. ബ്ലാക് ഡയമണ്ട് മോതിരത്തെക്കുറിച്ച് ചോദിച്ചയാള്‍ക്ക് ലേഖ ശ്രീകുമാര്‍ മറുപടിയും നല്‍കിയിരുന്നു. അണ്ണന്റെ മോതിരം എവിടെ, ബ്ലാക് ഡയമണ്ട് ഭര്‍ത്താവിന്റെ കൈയ്യിലുണ്ടോ തുടങ്ങിയ ചോദ്യങ്ങളായിരുന്നു ലേഖയുടെ പോസ്റ്റിന് താഴെയുണ്ടായിരുന്നത്. ഇതിന് മറുപടിയായി വേണോ എന്നായിരുന്നു ലേഖ തിരിച്ച് ചോദിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News