25.6 C
Kottayam
Thursday, June 4, 2026

മൂന്നുമാസം റേഷന്‍ വാങ്ങാത്തവരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി; പകരം അര്‍ഹരായവരെ ഉള്‍പ്പെടുത്തും

Must read

തിരുവനന്തപുരം: മൂന്നുമാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത അനര്‍ഹരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. നിയമസഭയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഇഴഞ്ഞു നീങ്ങുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

ഇതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ എം വിന്‍സെന്റ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. 2019 ല്‍ തീരേണ്ട പദ്ധതി, കരാറുകാര്‍ പലകാരണങ്ങള്‍ പറഞ്ഞ് വലിച്ചിഴയ്ക്കുകയാണ്. സര്‍ക്കാര്‍ ക്രിയാത്മക ഇടപെടല്‍ നടത്തുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.

അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍, കരാറുകാര്‍ മുന്നോട്ടുവെച്ച കാര്യങ്ങളും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സഭയില്‍ വിശദീകരിച്ചു. പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതാണ് പദ്ധതിയുടെ ഒന്നാംഘട്ടം കമ്മീഷന്‍ ചെയ്യാനുള്ള തടസ്സമെന്നും മന്ത്രി പറഞ്ഞു.

പാറ ക്ഷാമമാണ് പുലിമുട്ട് നിര്‍മ്മാണത്തിന് ഏറ്റവും വലിയ തടസ്സമെന്നും മന്ത്രി വ്യക്തമാക്കി.ഇതിന് പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. മന്ത്രി തലത്തില്‍ തമിഴ്നാടുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ലഭ്യമായിട്ടുള്ള പാറ ഇപ്പോള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണ്.

- Advertisement -

കാലാവസ്ഥ തുടങ്ങി 17 കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കരാറുകാരായ അദാനി പോര്‍ട്സ് 2023 വരെ സമയം നീട്ടിചോദിച്ചതെന്നും മന്ത്രി പറഞ്ഞു. ഇതെല്ലാം ആര്‍ബിട്രേഷനു മുന്നില്‍ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week