മദ്യലഹരിയില്‍ 83 കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; 39കാരന്‍ അറസ്റ്റില്‍

മാറനല്ലൂര്‍: വയോധികയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയ സംഭവത്തില്‍ 39 കാരന്‍ അറസ്റ്റില്‍. ഊരൂട്ടമ്പലം നീറമണ്‍കുഴി നാരായണ സദനത്തില്‍ അജിത് കുമാറിനെയാണ് മാറനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ നാലിനാണ് സംഭവം.

മദ്യലഹരിയിലായിരുന്ന ഇയാള്‍ ഒറ്റയ്ക്ക് താമസിക്കുന്ന 83 വയസ്സുള്ള വയോധികയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. വയോധിക ബന്ധുക്കള്‍ക്കു നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പരാതി നല്‍കിയത്. മാറനല്ലൂര്‍ എസ്.എച്ച്.ഒ. തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

കൊല്ലത്ത് മറ്റൊരു സംഭവത്തില്‍ പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവും അമ്മയും അറസ്റ്റിലായി. മകന്റെ കൃത്യത്തിന് കൂട്ടുനിന്ന കേസിലാണ് അമ്മയും അറസ്റ്റിലായത്. വിളക്കുപാറ തോട്ടിന്‍കര പുത്തന്‍വീട്ടില്‍ പ്രസാദ് (ഉണ്ണി22), അമ്മ സിംല (44) എന്നിവരെയാണ് ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന ഉണ്ണി, വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ കുറ്റകൃത്യത്തിനു കൂട്ടുനിന്നതാണ് സിംലയ്ക്കെതിരേയുള്ള കേസ്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News