ചോദിക്കുന്നതില്‍ വിഷമമുണ്ട്, സിനിമ പൂര്‍ത്തിയാക്കാന്‍ സഹായിക്കണം; അലി അക്ബര്‍

തിരുവനന്തപുരം: സിനിമ പൂര്‍ത്തിയാക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി സംവിധായകന്‍ അലി അക്ബര്‍. 1921 പുഴ മുതല്‍ പുഴ വരെ എന്ന ചിത്രത്തിന് വേണ്ടിയാണ് അലി അക്ബര്‍ രംഗത്തെത്തിയിരിക്കുന്നത്. സ്വാതന്ത്ര്യ സമരനായകന്‍ എന്ന പേരില്‍ വീരപരിവേഷം ചാര്‍ത്തിയിട്ടുള്ള വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തിലെ യാഥാര്‍ഥ്യം തുറന്നു കാണിക്കാനാണ് അലി അക്ബറിന്റെ സിനിമ ശ്രമിക്കുന്നത്.

ഹിന്ദു കൂട്ടക്കൊല നടന്ന 1921 ലെ മലബാര്‍ കലാപത്തെ സിനിമയാക്കുന്നതിലൂടെ ചരിത്രം തിരുത്തിയെഴുതുകയാണ് അലി അക്ബര്‍ എന്ന സംവിധായകന്‍. എന്നാല്‍ സിനിമ പൂര്‍ത്തിയാക്കാന്‍ ഇനിയും പണം വേണമെന്നാണ് ഇപ്പോള്‍ സംവിധായകന്റെ അഭ്യര്‍ഥന.

‘തിരക്കിലാണ്. തീര്‍ക്കണ്ടേ നമ്മുടെ സിനിമ. ആര്‍ക്കും മറുപടി അയക്കാന്‍ കഴിയുന്നില്ല, ക്ഷമിക്കണം. അതിരാവിലെ ജോലി തുടങ്ങും അര്‍ദ്ധ രാത്രിവരെ തുടരും. ഇനിയും അല്പം മുന്‍പോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം. സഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ വൈഷ്യമ്മമുണ്ട്. കൂടെ നില്‍ക്കണം. നന്മയുണ്ടാകട്ടെ’, അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News