അമിതാഭ് ബച്ചനും അഭിഷേകിനും കൊവിഡ്,ഐശ്വര്യാറായിയുടെ കൊവിഡ് ഫലം പുറത്ത്

മുംബൈ: നടിയും അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യ റായ്ക്ക് കൊവിഡ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ബോളിവുഡിലെ മുതിര്‍ന്ന താരം അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊവിസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഐശ്വര്യയുടെ പരിശോധനാഫലം നെഗറ്റീവാണെന്ന വാര്‍ത്ത പുറത്തുവന്നത്. ട്വിറ്ററിലൂടെയാണ് ഇരുവരും രോഗ വിവരം പുറത്ത് വിട്ടത്.

കൊവിഡ് സ്ഥിരീകരിച്ചതോടെ അമിതാഭ് ബച്ചനെയും അഭിഷേക് ബച്ചനെയും ജുഹുവിലെ വീട്ടില്‍ നിന്ന് അടുത്തുള്ള നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്ന് വ്യക്തമല്ല. ഇരുവര്‍ക്കും കാര്യമായ രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ അറിയിച്ചു. മറ്റ് കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരുമടക്കം കൊവിഡ് പരിശോധനയ്ക്ക് വിധേയരാവും.

മാര്‍ച്ച് 25 മുതല്‍ ജുഹുവിലെ വീട്ടില്‍ തന്നെയായിരുന്നു അമിതാഭ് ബച്ചന്‍. കോന്‍ ബനേഗാ കരോട്പതി അടക്കം തന്റെ ചില ടെലിവിഷന്‍ ഷോയുടെ പ്രചാരണ വീഡിയോകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബച്ചന്‍ ഷൂട്ട് ചെയ്തിരുന്നു. ചാനല്‍ സംഘാംഗങ്ങള്‍ വീട്ടിലെത്തിയായിരുന്നു ഷൂട്ടിംഗ്. ഇവരില്‍ നിന്നാവാം രോഗബാധയുണ്ടായതെന്നാണ് സൂചന. അതിനിടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടി രേഖയുടെ മുംബൈയിലെ ബംഗ്ലാവ് കോര്‍പ്പറേഷന്‍ സീല്‍ ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News