29.5 C
Kottayam
Sunday, June 2, 2024

ഒൻപതുവയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു, യുവാവ് പിടിയിൽ

Must read

മൂന്നാർ:ഒൻപതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ദേവികുളം സ്വദേശി എസ്.രതീഷ് (22) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

വീടിനു വെളിയിൽ മറ്റുകുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പേരയ്ക്കാ പറിച്ചു നൽകാമെന്ന് പറഞ്ഞ് ഇയാൾ കൂട്ടി കൊണ്ടുപോയി സമീപത്ത് ആൾ താമസ്സമില്ലാത്ത വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പെൺകുട്ടിയെ എടുത്തുകൊണ്ട്‌ പോകുന്നതുകണ്ട ഇളയ സഹോദരൻ പിന്നാലെയെത്തി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തി. ഇടുക്കി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week