തൃശൂർ:ചാലക്കുടിയിൽ കാന നവീകരണത്തിന് റോഡ് കുഴിച്ച ഭാഗത്ത് ആംബുലൻസ് മറിഞ്ഞു രോഗി മരിച്ചു.ഒപ്പമുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
മാള കുഴൂർ സ്വദേശി പടമാട്ടുങ്ങൽ ജോൺസണാണു (50) മരിച്ചത്.ഹൃദയാഘാതത്തെ തുടർന്ന്
മാളയിൽ നിന്ന് ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്.
#accidents#Kerala
ചാലക്കുടിയിൽ കാന നവീകരണത്തിന് റോഡ് കുഴിച്ച ഭാഗത്ത് ആംബുലൻസ് മറിഞ്ഞു രോഗി മരിച്ചു pic.twitter.com/r1mnp3HdYj— Breakingkerala (@Breakingkerala2) June 16, 2021
രാത്രി ഒരു മണിയോടെയാണ് അപകടം നടന്നത്.ബാരിക്കേഡുകൾ സ്ഥാപിച്ച് സിഗ്നലുകൾ തിരിച്ചിരുന്നെങ്കിലും ഇത് കാണാൻ കഴിയാത്തതാണ് അപകടത്തിന് കാരണമായത്.
പൊലീസും ആംബുലന്‍സ് ജീവനക്കാരും ചേർന്ന് വണ്ടി നീക്കം ചെയ്യുകയായിരുന്നു.മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാന പൊളിച്ച് വീതി കൂട്ടി നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചത്.