24.9 C
Kottayam
Saturday, June 6, 2026

ഐ.എ.എസ് സ്വപ്നം ബാക്കി,ലത്തീഷ യാത്രയായി

Must read

കോട്ടയം:ഓക്സിജൻ സിലിണ്ടറുമായി സിവിൽ സർവീസ് പരീക്ഷ എഴുതാൻ വന്നു ശ്രദ്ധേയയായ ലത്തീഷ മോഹങ്ങൾ ബാക്കിയാക്കി വിട വാങ്ങി.ശാരീരിക വൈകല്യങ്ങളെ നിശ്ചയദാർഡ്യം കൊണ്ടും മാതാപിതാക്കളുടെ സ്നേഹവും കരുതലും കൊണ്ട് മറികടന്ന എരുമേലിയുടെ പ്രിയ പുത്രി ലത്തീഷ (27) അൻസാരിയാണ് ഇന്ന് പുലർച്ചെ മരിച്ചത്.

എല്ലുകൾ പൊടിയുന്ന ജനതിക രോഗത്തിനൊപ്പം സ്വാഭാവികമായി ഓക്സിജൻ ശ്വസിക്കാൻ സാധിക്കാത്ത പൾമണറി ഹൈപ്പർ ടെൻഷൻ എന്ന രോഗവും കൊണ്ട് ഏറെക്കാലമായി ദുരിതം അനുഭവിക്കുകയായിരുന്നു ലതീഷ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗം മൂർച്ഛിച്ച് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്.

പഠിക്കാൻ മിടുക്കിയായ ലത്തീഷ കീബോർഡ് ഉൾപ്പെടെയുള്ള സംഗീതോപകരണങ്ങൾ അനായാസം കൈകാര്യം ചെയ്തിരുന്നു. നിരവധിയായ സ്റ്റേജ് പ്രോഗ്രാമുകൾ നടത്തിയിട്ടുണ്ട്..നന്നായി ചിത്രങ്ങൾ വരക്കുന്നതിലും മിടുക്കി ആയിരുന്നു ലത്തീഷ.
പിതാവിൻ്റെ തോളിലാണ് ലത്തീഷ സഞ്ചരിച്ചിരുന്നത്. എല്ല് പൊടിയുന്ന ഒരു രോഗം ജനനം മുതൽ ലത്തീഷയ്ക്ക് ഉണ്ടായിരുന്നു.

എരുമേലി പുത്തൻവീട്ടിൽ അൻസാരി-ജമീല ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ലത്തീഷ എരുമേലിയിലെ എംഇഎസ് കോളേജിൽ നിന്നാണ് പിജി പഠനം പൂർത്തിയാക്കിയത്. എരുമേലി കോ-ഓപ്പറേറ്റീവ് ബാങ്കിൽ ജോലി ലഭിച്ചിരുന്നെങ്കിലും ശ്വാസതടസം കലശലായതോടെ ജോലിക്ക് പോകുന്നത് തുടരാനായില്ല. സർക്കാർ അനുവദിച്ച പോർട്ടബിൾ ഓക്ജിസൻ സിലിണ്ടറോടെയാണ് ലത്തീഷ ജീവൻ നിലനിർത്തിയിരുന്നത്.

- Advertisement -

ലതീഷാസ് ഹാപ്പിനസ് എന്ന പേരിൽ സ്വന്തമായി യൂട്യൂബ് ചാനലും നടത്തിയിരുന്നു.
ഈസ്റ്റൺ ഭൂമിക വനിതാ രത്നം അവാർഡ്, ഡോ ബത്രാസ് പോസിറ്റീവ് ഹെൽത്ത്‌ അവാർഡ് എന്നിവയും നേടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week