കൊല്‍ക്കത്ത: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് മദ്യം ഓണ്‍ലൈനായി വില്‍പ്പന നടത്താനൊരുങ്ങി ഓണ്‍ലൈന്‍ രംഗത്തെ ആഗോളഭീമന്മാരായ ആമസോണ്‍ രംഗത്ത്. ഇതനുസരിച്ച് വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന് ആമസോണിന് പശ്ചിമ ബംഗാളില്‍ ഓണ്‍ലൈന്‍ മദ്യവില്പനയ്ക്ക് അനുമതി നല്കി.
നേരത്തെ തന്നെ മദ്യം ഓണ്‍ലൈനായി വില്‍പ്പന നടത്താന്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്ബനി സ്വിഗ്ഗിക്ക് അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓണ്‍ലൈന്‍ മദ്യവില്‍പനയിലേക്ക് ആമസോണും കടന്നുവരുന്നത്. നിലവില്‍ പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, സിലിഗുരി എന്നിവിടങ്ങളിലാണ് സ്വിഗ്ഗി ഈ സേവനം ആരംഭിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ മദ്യ വിതരണവുമായി ബന്ധപ്പെട്ട് ധാരണാപത്രത്തില്‍ ഒപ്പിടാന്‍ ആമസോണിനെ വെസ്റ്റ് ബംഗാള്‍ സ്റ്റേറ്റ് ബിവറേജസ് കോര്പ്പറേഷന് ക്ഷണിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ മറ്റ് 24 നഗരങ്ങളിലേക്ക് കൂടി സ്വിഗ്ഗി ഓണ്‍ലൈന്‍ മദ്യവില്‍പ്പന ആരംഭിക്കുമെന്നാണ് സൂചന.