23.6 C
Kottayam
Tuesday, May 21, 2024

പിതാവ് കട്ടിലില്‍ നിന്ന് വലിച്ചെറിഞ്ഞ കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു

Must read

കൊച്ചി: അങ്കമാലിയില്‍ പിതാവ് കട്ടിലില്‍ നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. ആന്തരിക രക്ത സ്രാവം ഉണ്ടായ കുഞ്ഞ് വെന്റിലേറ്ററിലാണെന്നും കുഞ്ഞിന്റെ തലയ്ക്കാണ് പരിക്കേറ്റതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

ആശുപത്രിയില്‍ എത്തുമ്പോള്‍ തന്നെ കുഞ്ഞ് അബോധാവസ്ഥയിലായിരുന്നു. കട്ടിലില്‍ നിന്ന് വീണ് അപകടം സംഭവിച്ചതെന്നാണ് രക്ഷിതാക്കള്‍ ആദ്യം പറഞ്ഞത്. പരസ്പര വിരുദ്ധമായാണ് മാതാപിതാക്കള്‍ സംസാരിച്ചതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

54 ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താനാണ് പിതാവ് ശ്രമിച്ചത്. സംഭവത്തില്‍ അങ്കമാലി ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജു തോമസിനെ (40) അറസ്റ്റ് ചെയ്യുകയും ചെയ്തു.

പെണ്‍കുഞ്ഞായതിനാലും കുട്ടി തന്റേതല്ലെന്ന സംശയത്താലുമാണ് ഇയാള്‍ ഈ ക്രൂരകൃത്യത്തിനു മുതിര്‍ന്നതെന്നു പോലീസ് പറയുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ നാലിനായിരുന്നു സംഭവം. ഭാര്യയുടെ കൈയില്‍നിന്നു ബലമായി പിടിച്ചുവാങ്ങി കൈകൊണ്ടു രണ്ടുതവണ കുട്ടിയുടെ തലയ്ക്കടിക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയുമായിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week