EntertainmentNews
നയന്‍താരയ്ക്കും വിഗ്നേശ് ശിവനും കൊവിഡ് സ്ഥിരീകരിച്ചതായി പ്രചാരണം
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്കും സംവിധായകന്‍ വിഗ്‌നേശ് ശിവനും കൊവിഡ് 19 സ്ഥിരീകരിച്ചതായി പ്രചാരണം. ഇരുവര്‍ക്കും കൊവിഡ് ബാധിച്ചതായി തമിഴ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടില്‍ കൊവിഡ് 19ന്റെ വ്യാപനം അധികമാണെന്നിരിക്കേയാണ് നയന്‍താരയ്ക്കും വിഗ്നേശ് ശിവനും കൊറോണ വൈറസ് ബാധിച്ചുവെന്ന വാര്‍ത്തകള്‍ നിറയുന്നത്.
ഇരുവരും ചെന്നൈ എഗ്മോറില്‍ ഐസോലേഷനില്‍ ആണെന്നും ചില തമിഴ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് വെറും ഗോസിപ്പാണെന്നാണ് ഇരുവരുടെയും അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ‘കാതു വാക്കുല രണ്ടു കാതല്‍’ എന്ന പുതിയ ചിത്രത്തിന്റെ തിരക്കഥയുടെ പണിപ്പുരയിലാണ് ഇരുവരും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News