28.4 C
Kottayam
Monday, April 29, 2024

മുരളീധരന്റെ ‘അലൂമിനിയം പട്ടേല്‍’ ,ഇന്ദ്രപ്രസ്ഥത്തിലെ അഹമ്മദ് ഭായി,വിടവാങ്ങിയത് കോണ്‍ഗ്രസിലെ രാഷ്ട്രീയ ചാണക്യന്‍

Must read

ന്യൂഡല്‍ഹി: സോണിയ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകരില്‍ പ്രധാനിയും ഗാന്ധി കുടുംബത്തിന്റെ എക്കാലത്തേയും വിശ്വസ്തനുമായിരുന്നു അഹമ്മദ് പട്ടേല്‍ കോണ്ഗ്രസിനെ നയിക്കുന്നതില്‍ സോണിയ ഗാന്ധിക്കും രാഹുല്‍് ഗാന്ധിക്കും നിര്‍്ണായക ഘട്ടങ്ങളിലെല്ലാം അന്തിമ ആശ്രയം അഹമ്മദ് പട്ടേലിന്റെ ഉപദേശങ്ങളും നിര്‌ദേശങ്ങളുമായിരുന്നു. ഒന്നും രണ്ടും യുപിഎ സര്‍ക്കാരിന്റെ രൂപീകരണത്തില്‍ അദ്ദേഹം വഹിച്ച പങ്കു ചെറുതല്ല. ഏറ്റവും ഒടുവിലായി മഹാരാഷ്ട്രയില്‍ ശിവസേനയുമായി കൈകോര്‍ത്ത് അധികാരം പങ്കിടുന്നതിലും അഹമ്മദ് പട്ടേല്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതില്‍ പ്രത്യേക വൈദഗ്ദ്ധ്യമുണ്ടായിരുന്ന അഹമ്മദ് പട്ടേലിന്റെ വിടവാങ്ങല്‍ പ്രതിസന്ധിയില്‍ തുടരുന്ന കോണ്‍ഗ്രസിന് കനത്ത നഷ്ടമാണ്. നേതൃത്വത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ രസ്യ പ്രതികരണങ്ങള; ഉയര്ത്തികൊണ്ടിരിക്കുന്ന ഘട്ടംകൂടിയാണിത്. പാര്;ട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ സഹായിക്കുന്നതിനായി അടുത്തിടെ രൂപീകരിച്ച കമ്മിറ്റിയിലും അഹമ്മദ് പട്ടേലുണ്ടായിരുന്നു.

സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേല്‍് യുപിഎ സര്ക്കാരിന്റെ കാലത്ത് സര്‍്ക്കാരിനേയും പാര്‍ട്ടിയേയും ബന്ധിപ്പിച്ചിരുന്ന പ്രധാന കണ്ണിയായിരുന്നു. ആണവ കരാറില്‍ പ്രതിഷേധിച്ച് ഇടതുപക്ഷം സര്‍ക്കാരിന് പിന്തുണ പിന്‍വവലിച്ചതടക്കം അക്കാലത്തുണ്ടായ രാഷ്ട്രീയ പ്രതിസന്ധികളിലെല്ലാം കോണ്ഗ്രസിന്റെ രക്ഷകനായി മാറിയിട്ടുണ്ട് അദ്ദേഹം. കോണ്ഗ്രസിലും സര്ക്കാരിലും പ്രതിസന്ധിയുണ്ടാകുമ്പോഴെല്ലാം മാധ്യമപ്പട ആദ്യം എത്തിയിരുന്നത് പട്ടേലിന്റെ 23 മദര് തെരേസ ക്രസന്റ് വസതിക്ക് മുന്നിലായിരുന്നു.

രാഷ്ട്രീയ വൃത്തങ്ങളില് ഹമ്മദ് ഭായ് അല്ലെങ്കില് എപി എന്നറിയപ്പെട്ടിരുന്ന അഹമ്മദ് പട്ടേല്‍ അണിയറകളിലാണ് രാഷ്ട്രീയ തന്ത്രങ്ങള്‍് മെനഞ്ഞിരുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസ്ഥാനം പലതവണ വച്ചുനീട്ടിയിട്ടും അത് നിരസിച്ച് പട്ടേല്‍് പിന്നണിയിലെ റോളാണ് എക്കാലവും ഇഷ്ടപ്പെട്ടിരുന്നത്. യുപിഎ സര്‍ക്കാരില്‍ പ്രണബ് മുഖര്ജി മുന്നണിപോരാളിയായിരുന്നെങ്കില്‍് അണിറയില് ആ വേഷം പട്ടേലിനായിരുന്നു.

രാഷ്ട്രീയ

പാര്‍ട്ടി നേതാക്കളുമായും കോര്പ്പറേറ്റുകളുമായും കാര്യമായ ബന്ധമില്ലാത്ത രാഹുല്‍ ഗാന്ധി 2018-ല് കോണ്ഗ്രസ് അധ്യക്ഷനായപ്പോള് പാര്‍്ട്ടി ട്രഷററായി പട്ടേലിനെ മുന്‍പന്തിയിലേക്ക് കൊണ്ടുവന്നു. 2019-ലെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഫണ്ട് കണ്ടെത്തുന്നതിലും അദ്ദേഹത്തിന്റെ സാന്നിധ്യം കോണ്ഗ്രസിന് അനിവാര്യമായിരുന്നു.

ഏറ്റവും ഒടുവിലായി അമിത് ഷായുടെ രാഷ്ട്രീയ തന്ത്രങ്ങള് കഷ്ടിച്ച് അതിജീവിച്ചാണ് പട്ടേല് രാജ്യസഭയില്‍് എത്തിയത്. ഏറെ കാലം കേരളത്തിന്റെ ചുമതലയും അഹമ്മദ് പട്ടേല്‍ വഹിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കോണ്ഗ്രസില്‍ നിന്ന് പുറത്തുപോയ കെ.മുരളീധന്‍ അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേല്‍ എന്ന് വിളിച്ചത് വലിയ പ്രധാന്യം നേടിയിരുന്നു. മുരളീധരന്‍ പിന്നീട് അദ്ദേഹത്തോട് ക്ഷമ ചോദിക്കുകയുണ്ടായി.

കള്ളപ്പണം വെളുപ്പിക്കല്‍ അടക്കമുള്ള ആരോപണങ്ങളും അഹമ്മദ് പട്ടേലിനെതിരെ ഉയര്‍ന്നിട്ടുണ്ട്. യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്തുണവലിച്ച ഘട്ടത്തില്‍ വിശ്വാസ വോട്ടെടുപ്പില്‍ എംപിമാര്‍ക്ക് പണം വാഗ്ദ്ധാനം ചെയ്‌തെന്ന ആരോപണം ഉയര്‍ന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ പാര്‍ലമെന്ററി സമിതി ആരോപണം തള്ളുകയും ചെയ്തു.

ബിജെപി സര്‍ക്കാര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പട്ടേലിനെതിരെ നിരവധി അന്വേഷണങ്ങള്‍ വന്നു. എന്‍ഫോഴ്‌സ്‌മെന്റ്് ഡയറക്ടറേറ്റ് പല തവണ ചോദ്യം ചെയ്തു. രാഷ്ട്രീയ പ്രതികാരമാണെന്നായിരുന്നു എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ പ്രതികരണം.

ഗുജറാത്തുകാരനായ അഹമ്മദ് പട്ടേല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നട്ടെല്ലായി മാറിയെങ്കിലും സംസ്ഥാനത്ത് അദ്ദേഹത്തിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.

ഗുജറാത്തിലെ ഭറുച്ചില്‍ നിന്ന് മൂന്ന് തവണ ലോക്‌സഭാ അംഗമായി. 1989-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില് പരാജയപ്പെട്ടു. തുടര്‍ന്ന് 1993-ല്‍ ആദ്യമായി രാജ്യസഭാ അംഗമായി. പിന്നീട് പല തവണകളായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഏറ്റവും ഒടുവിലായി 2017-ലെ തിരഞ്ഞെടുക്കപ്പെട്ടത് ദേശീയശ്രദ്ധ പിടിച്ചുപറ്റികൊണ്ടായിരുന്നു. അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ പ്രവേശം തടയാന്‍ രാഷ്ട്രീയ നാടകത്തിലൂടെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആറ് കോണ്‍ഗ്രസ് എംഎല്‍മാര്‍് രാജിവെച്ചു. തുടര്‍ന്ന് നിയമപോരാട്ടത്തിലൂടെയാണ് പട്ടേല്‍ ഇതിനെ അതിജീവിച്ചത്. നിരവധി പ്രതിസന്ധികളെ അദ്ദേഹം ജീവിതത്തിലുടനീളം അതിജീവിച്ചെങ്കിലും അവസാനം കോവിഡിനോട് പരാജയപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week