31.1 C
Kottayam
Thursday, May 16, 2024

പരിശോധന ഫലത്തില്‍ പിഴവ്; 32,000 ആന്റിജന്‍ കിറ്റുകള്‍ തിരിച്ചയച്ചു

Must read

തിരുവനന്തപുരം: പരിശോധനാഫലം കൃത്യമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ 32,000 ആന്റിജന്‍ കിറ്റുകള്‍ സംസ്ഥാനത്തു നിന്നു തിരിച്ചയച്ചു. 5,000 കിറ്റുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധന ഫലം കൃത്യമല്ലെന്നാണ് കണ്ടെത്തിയത്.

പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിസ്‌കവറി സെല്യൂഷനില്‍ നിന്നാണ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ഒരുലക്ഷം ആന്റിജന്‍ ടെസ്റ്റ് ക്വിറ്റുകള്‍ വാങ്ങിയത്. ഇതില്‍ 62,858 കിറ്റുകള്‍ ഉപയോഗിച്ചു.

5,020 കിറ്റുകളിലെ ഫലമാണ് കൃത്യമായി ലഭിക്കാതിരുന്നത്. ഇതേതുടര്‍ന്ന് 32,122 കിറ്റുകള്‍ തിരിച്ചയച്ചു. നാല് കോടി 59 ലക്ഷം രൂപ വിലവരുന്നതാണ് കിറ്റുകള്‍. ഉപയോഗിച്ച കിറ്റുകളുടെ പണം തിരികെ നല്‍കാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി നിര്‍ദേശിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week