Entertainment

ഇപ്പോള്‍ ഞെട്ടിയത് ബോളിവുഡാണെങ്കില്‍ മലയാള ചലച്ചിത്ര ലോകം ഞെട്ടാന്‍ ഒരു അധികകാലം വേണ്ടി വരില്ല; ആര്യന്റെ അറസ്റ്റിനോട് പ്രതികരിച്ച് ആലപ്പി അഷ്റഫ്

കൊച്ചി: മയക്കുമരുന്ന് പാര്‍ട്ടിക്കിടെ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായ സംഭവത്തോട് പ്രതികരിച്ച് നിര്‍മ്മാതാവ് ആലപ്പി അഷ്റഫ്. ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെയെന്ന് ആലപ്പി അഷ്റഫ് ഫേസ്ബുക്കില്‍ കുറിച്ചു. ഷാരൂഖാന്റെ മകനെ ലഹരി മരുന്നുമായ് ബന്ധപ്പെട്ടു അറസ്റ്റ് ചെയ്തത് ബോളിവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്. വൈകാതെ മലയാള ചലച്ചിത്ര ലോകവും ഞെട്ടുമെന്ന് ആലപ്പി അഷ്റഫ് പ്രതികരിച്ചു.

ആലപ്പി അഷ്റഫിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ബോളിവുഡ് മലയാള സിനിമയ്ക്ക് ഒരു പാഠമാകട്ടെ..
ഷാരൂഖാന്റെ മകനെ ലഹരി മരുന്നുമായ് ബന്ധപ്പെട്ടു അറസ്റ്റ് ചെയ്തത് ബോളീവുഡിനെ ഞെട്ടിച്ചിരിക്കുകയാണ്.
ആര്യന്‍ഖാന്‍ അറസ്റ്റിലായ ആഡംമ്പരക്കപ്പല്‍ ,
കൊച്ചിയിലും
വന്നു പോകാറുണ്ടന്നത് ഇവിടെയും ചിലരുടെ ചങ്കിടിപ്പ് വര്‍ദ്ധിപ്പിച്ചേക്കും.

ചലച്ചിത്ര മേഖലയിലെ ആധുനികവല്‍ക്കരണത്തിന്റെ ഉപോല്‍പന്നമാണ് ലഹരിയുടെ ഈ അതിപ്രസരം.
മലയാള സിനിമയിലെ ലഹരിമരുന്നു മാഫിയായെ കുറിച്ച് മുന്‍പ് സിനിമ സംഘടനകള്‍ ആക്ഷേപം ഉന്നയിച്ചപ്പോള്‍,
തെളിവു കൊണ്ടു വന്നാല്‍ അന്വേഷിക്കാമെന്നതായിരുന്നുഅന്നത്തെ സര്‍ക്കാര്‍ നിലപാട് .
എന്നാല്‍ സിനിമ സംഘടനകളിലാരും തെളിവുകള്‍ ഒന്നും നല്‍കാതെയാണ് നടന്‍ ബിനീഷ് കോടിയേരി അറസ്റ്റിലായത്.
ആരോപണമുയര്‍ന്നപ്പോള്‍ തന്നെ അന്വേഷിച്ചിരുന്നു എങ്കില്‍ ഒരുപക്ഷേ ബിനീഷിന് ഇന്നീഗതി വരില്ലായിരുന്നു.
ബിനീഷിനെക്കാള്‍ വമ്പന്‍ സ്രാവുകള്‍ വെളിയില്‍ ഇന്നും വിഹരിക്കുകയാണ്.
ബിനീഷ് വെറും നത്തോലി മാത്രം.

വലയില്‍ വീണ ചെറുമീന്‍ .
ഇപ്പോള്‍ ഞെട്ടിയത് ബോളിവുഡാണങ്കില്‍ മലയാള ചലച്ചിത്ര ലോകം ഞെട്ടാന്‍ ഒരു പക്ഷേ അധികകാലം വേണ്ടി വരില്ല.
മലയാള ചലച്ചിത്ര ലോകത്ത് ലഹരിക്കൊപ്പം നീന്തുന്ന വമ്പന്‍ന്മാര്‍ എന്നാണ് കുടുങ്ങുന്നതെന്ന് പറയാന്‍ പറ്റില്ല.
ഷാരുഖാന്റെ മകനെക്കാള്‍ വലുതല്ലല്ലോ ഇവരാരും.
അത്യുന്നതങ്ങളില്‍ വിരാചിക്കുന്ന ഇവരില്‍ പലരുടെയും മേല്‍ അന്വേഷണത്തിന്റെ കണ്ണുകളുണ്ടന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്.

പിടിക്കപ്പെട്ടാല്‍ ഇതുവരെ നേടിയതെല്ലാം നഷ്ടപ്പെടാന്‍ ഒരു നിമിഷം മതി.
കാരഗ്രഹത്തിലെ കാത്തിരിപ്പ് എല്ലാം തകര്‍ത്തെറിയും .
സൂക്ഷിച്ചില്ലങ്കില്‍…
ലഹരിയോടുള്ള ഈ ആഭിമുഖ്യം ഇവര്‍ അവസാനിപ്പിച്ചില്ലങ്കില്‍ ,
മലയാള പ്രേക്ഷകരെ ഞെട്ടിക്കുന്ന ആ വാത്തകള്‍ താമസിയാതെ നമുക്ക് ഇനിയും കേള്‍ക്കേണ്ടി വരും.
സ്വയം തിരുത്താന്‍ ഇനിയും സമയം ബാക്കിയുണ്ടു. ദയവായി
ആ അവസരം പഴാക്കരുതേ .

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button