27.8 C
Kottayam
Sunday, May 5, 2024

പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി – മത യോഗം ഇന്ന്

Must read

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. മത സാമുദായിക സംഘടനകളും ബിജെപിയും യോഗത്തില്‍ പങ്കെടുക്കും. ശേഷം ഉച്ചയ്ക്ക് മുസ്ലീം സംഘടനാ നേതാക്കളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യോഗം വിളിച്ചിട്ടുണ്ട്.

പൗരത്വ നിയമഭേദഗതിക്കെതിരെ നടന്ന സംയുക്ത പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിനെതിരെ കൂടുതല്‍ ശക്തമായ സമര പരിപാടികള്‍ നടപ്പാക്കാനാണ് ഇന്ന് ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനിക്കുക.

ഭരണഘടനാ സംരക്ഷണത്തിനായി വിശാല സമിതി രൂപീകരിച്ച് എല്ലാവരെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. എന്നാല്‍ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും തുടര്‍ സംയുക്ത പ്രതിഷേധങ്ങളില്‍ കോണ്ഗ്രസ് ഒപ്പം നില്‍ക്കാനുള്ള സാധ്യത വിരളമാണ്.

ഇടതുപക്ഷവുമായി ഒന്നിച്ചുള്ള നീക്കങ്ങള്‍ക്ക് സര്‍വകക്ഷി യോഗം വിളിക്കുന്ന വിഷയത്തെ ബിജെപി ശക്തമായി വിയോജിക്കുമ്പോഴും യോഗത്തില്‍ പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് പ്രതിനിധികള്‍ സംസാരിക്കും. തങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന മതേതര നിലപാട് ഒരു യോഗത്തിലെത്തി അറിയിക്കേണ്ട ആവശ്യമില്ലെന്നാണ് സര്‍വ്വകക്ഷി യോഗത്തിലേക്ക് ക്ഷണം ലഭിച്ച എന്‍എസ്എസിന്റെ നിലപാട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week