ഇന്ത്യയെ വിദേശരാജ്യങ്ങളുടെ ക്രിക്കറ്റ് പര്യടനത്തിന് സുരക്ഷിതമല്ലാത്ത രാജ്യമായി പ്രഖ്യാപിയ്ക്കണമെന്ന് മിയാന്‍ദാദ്

 

ലാഹോര്‍: പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളുടെ ക്രിക്കറ്റ് പര്യടനത്തിന് ഇന്ത്യ സുരക്ഷിതമല്ലെന്ന് പ്രഖ്യാപിയ്ക്കണമെന്ന് മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ ജാവേദ് മിയാന്‍ദാദ്.

മുന്‍ ലെഗ് സ്പിന്നര്‍ ഡാനിഷ് കനേരിയയുടെ ‘ന്യൂനപക്ഷ പരാമര്‍ശത്തിനെയും മിയാന്‍ദാദ് തള്ളുന്നു.പണത്തിനായി കനേരിയയ്ക്ക് എന്തും അവകാശപ്പെടാമെന്ന് മിയാന്‍ദാദ് പറഞ്ഞു.

ക്രിക്കറ്റില്‍ അദ്ദേഹത്തിന് വിശ്വാസ്യതയില്ല, ക്രിക്കറ്റിലെ അഴിമതിക്ക് ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഒരാളെ എങ്ങനെ വിശ്വസിക്കാന്‍ കഴിയും?  2000 ന്റെ തുടക്കത്തില്‍ ഞാന്‍ പാകിസ്ഥാന്‍ ടീമിന്റെ ഹെഡ് കോച്ചായിരുന്നു, കനേരിയ ടീമിലുണ്ടായിരുന്നു, അദ്ദേഹം ഒരു ഹിന്ദുവാണെന്ന കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായ ഒരു സംഭവവും ഞാന്‍ ഓര്‍ക്കുന്നില്ലെന്നും മിയാന്‍ദാദ് പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News