27.6 C
Kottayam
Sunday, June 7, 2026

അവതാരകയും സീരിയല്‍ നടിയുമായ എലീന പടിക്കല്‍ വിവാഹിതയാകുന്നു

Must read

തിരുവനന്തപുരം:അവതാരകയായും സീരിയല്‍ നടിയായും മലയാളികള്‍ക്ക് സുപരിചിതയായ എലീന പടിക്കലിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. അടുത്തസുഹൃത്തും പ്രണയിതാവുമായി കോഴിക്കോട് സ്വദേശിയായ രോഹിത്ത് വി നായരാണ് വരന്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹത്തിലേക്ക് എത്തുന്നത്. തിരുവനന്തപുരത്തെ ഹൈസിന്ത് കണ്‍വെന്‍ഷണല്‍ സെന്ററില്‍ നടന്ന ചടങ്ങിലാണ് നിശ്ചയം നടന്നത്.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ആറ് വര്‍ഷ്തെ പ്രണയം വീട്ടുകാരുടെ സമ്മതത്തോടെ നടത്തുന്നതിന്റെ സന്തോഷം മുന്‍പ് താരം ഒരു ്അഭിമുഖത്തില്‍ പങ്കുവച്ചിരുന്നു. . ഈ വര്‍ഷം തന്നെ വിവാഹവും നടക്കുമെന്ന് താരം പ്രതികരിക്കുന്നു. ഒരുക്കങ്ങള്‍ക്കായി ഇവന്റ്മാനേജ്മെന്റിനെ ഏല്‍പ്പിച്ചാണ് വിപുലമായ രീതിയില്‍ വിവാഹനിശ്ചയം അരങ്ങേറിയത്.

കോവിഡ് മനാദണ്ഡങ്ങള്‍ പാലിച്ച് നടത്തേണ്ടതിനാലാണ് വിവാഹം തിരുവനന്തപുരത്തേക്ക് മാറ്റിയത്.വിവാഹ വസ്ത്രം തിരഞ്ഞെടുക്കുന്നത് എന്റെ സ്റ്റൈലിഷായ നിഥിനും ഡിസൈനറായ സമീറ ഷൈജുവും ചേര്‍ന്നാണ്. 2013 അവസാനമാണ് രോഹിത്തിനെ എലീന പരിചയപ്പെടുന്നത്.
പിന്നീട് പരിചയം പ്രണയമായി മാറുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

പുനലൂർ-മൂവാറ്റുപുഴ റോഡിൽ കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് മരണം

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. സുന്ദർ രാജ്, മകളായ ജനനി എന്നിവരാണ് മരിച്ചവത്. ആലുവ സ്വദേശിയായ പ്രണവും കുടുംബവുമാണ് അപകടത്തിൽ പെട്ടത്....

നടൻ സലിംകുമാർ അന്തരിച്ചു

കൊച്ചി:നടൻ സലിംകുമാർ (56) അന്തരിച്ചു. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു. ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ 2010 ൽ മികച്ച...

Popular this week