ഇഞ്ചുറി ടൈമില്‍ കെ പി രാഹുല്‍ മിന്നി, ബ്ലാസ്റ്റേഴ്സിന് ജയം
മഡ‍്ഗാവ്: ഐഎസ്എല്ലില്‍ ഇഞ്ചുറി ടൈമില്‍ കെ പി രാഹുല്‍ നേടിയ ഇഞ്ചുറി ടൈം ഗോളിന്‍റെ മികവില്‍ ബംഗലൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് കീഴടക്കി കേരളാ ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിലായിരുന്ന ബംഗലൂരുവിനെ രണ്ടാം പകുതിയില്‍ പൂട്ടിയയുടെ ഗോളിലാണ് ബ്ലാസ്റ്റേഴ്സ് സമനിലയില്‍ പൂട്ടിയത്.
ഇഞ്ചുറി ടൈമില്‍ ഗോള്‍ വഴങ്ങുമെന്ന് തോന്നിച്ച നിമിഷത്തില്‍ ബംഗലൂരുവിന്‍റെ തുടര്‍ ആക്രമണങ്ങളില്‍ നിന്ന് ഗാരി ഹൂപ്പര്‍ നീട്ടി നല്‍കിയ ലോംഗ് ബോളില്‍ ഒറ്റക്ക് മുന്നേറി ബംഗലൂരു ഗോളി ഗുര്‍പ്രീത് സിംഗ് സന്ധുവിനെയും കാഴ്ചക്കാരനാക്കി രാഹുല്‍ വലയിലായിക്കിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് സീസണിലെ മൂന്നാം ജയം സ്വന്തമാക്കി.
ജയത്തോടെ ബ്ലാസ്റ്റേഴ്സ് 12കളികളില്‍ 13 പോയന്‍റുമായി ഒമ്പതാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ തോറ്റെങ്കിലും ബംഗലൂരു ഏഴാം സ്ഥാനത്ത് തുടരുന്നു. 23-ാം മിനിറ്റില്‍ ക്ലൈറ്റണ്‍ സില്‍വയുടെ ഗോളില്‍ ബംഗലൂരു ആണ് ആദ്യം ലീഡെടുത്തത്. സമനില ഗോളിനായുള്ള ബ്ലാസ്റ്റേഴ്സിസിന്‍റെ ശ്രമങ്ങളൊന്നും ആദ്യപകുതിയില്‍ ലക്ഷ്യത്തിലെത്തിയില്ല.
രണ്ടാംപകുതിയില്‍ 73ാം മിനിറ്റില്‍ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പൂട്ടിയയാണ് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി സമനില ഗോള്‍ സമ്മാനിച്ചത്.