എറണാകുളത്തിന് പിന്നാലെ മറ്റ് ജില്ലകളിലും അല്‍ഖ്വയ്ദാ സാന്നിധ്യം; വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും

കൊച്ചി: എറണാകുളത്തിന് പുറത്തുള്ള മറ്റ് ജില്ലകളിലും അല്‍ഖ്വയ്ദാ സാന്നിധ്യം. കേരളത്തിലെ സംഘത്തില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ളതായാണ് എന്‍.ഐ.എയുടെ നിഗമനം. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. കേരളത്തില്‍ ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിരുന്നതായി എന്‍ഐഎ അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം എന്‍ഐഎ ആരംഭിച്ചിട്ടുണ്ട്.

അറസ്റ്റിലായവരുടെ ഭീകര ബന്ധം അറിയാവുന്ന ചില സംഘടനകള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായവര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ യുവാക്കളുമായി നിരന്തര ബന്ധം പുലര്‍ത്തിയിരുന്നുവെന്നും എന്‍.ഐ.എ കണ്ടെത്തി.

അതേസമയം, കൊച്ചിയില്‍ എന്‍ഐഎയുടെ പിടിയിലായ അല്‍ഖ്വയ്ദ ഭീകരരെ ഇന്ന് ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ മര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുസാറഫ് ഹുസൈന്‍ എന്നിവരെയാണ് ഡല്‍ഹിയിലേയ്ക്ക് കൊണ്ടു പോകുക. ഇതിനായി ഇന്നലെ വൈകുന്നേരം മജിസ്ട്രേറ്റ് അനുമതി നല്‍കി. വര്‍ഷങ്ങളായി കൊച്ചി കേന്ദ്രീകരിച്ച് താമസിക്കുകയായിരുന്നു ഭീകരര്‍. പെരുമ്പാവൂരിലും, പാതാളത്തുമാണ് ഭീകരര്‍ താമസിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News