മലപ്പുറം: വീട്ടിലെ കുഞ്ഞു കരഞ്ഞപ്പോള്‍ എല്ലാവരും ഉണര്‍ന്നതിനെ തുടര്‍ന്ന് ഒരു കുടുംബത്തെ മുഴുവന്‍ ആളുകളുടെ വലിയ ആപത്തില്‍ നിന്ന് രക്ഷപ്പെട്ടു. കനത്ത മഴയില്‍ വീട് തകര്‍ന്നപ്പോള്‍ അതിന് മുന്‍പ് തന്നെ എല്ലാവര്‍ക്കും പുറത്ത് കടക്കാനായതിന്റെ ആശ്വാസത്തിലാണ് ഈ കുടുംബം.
കരിവാരക്കുണ്ട് അക്കരപ്പുറം എടപ്പറ്റകുരിക്കള്‍ യൂസഫിന്റെ വീടാണ് ഇന്നലെ പുലര്‍ച്ചെ 2ന് തകര്‍ന്നുവീണത്. യൂസഫിന്റെ പേരക്കുട്ടി റജ കരഞ്ഞപ്പോള്‍ എല്ലാവരും ഉണര്‍ന്നു. അപ്പോളാണ് വീടിന്റെ ചുമര് വിണ്ടു കീറുന്നത് കണ്ടത്.
പെട്ടെന്നു തന്നെ എല്ലാവരെയും മുറ്റത്തേക്ക് ഇറക്കി. ഉടന്‍ തന്നെ വീട് നിലംപൊത്തുകയും ചെയ്തു. മഴയില്‍ ചുമര് നനഞ്ഞു കുതിര്‍ന്നതിനെ തുടര്‍ന്നാണ് വീട് തകര്‍ന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News