‘എന്നെങ്കിലും കാണുവാണെങ്കില്‍ ബിനീഷിന് വേണ്ടി കാല് പിടിച്ച് മാപ്പ് പറയും’ ക്ഷമാപണം നടത്തി അജയ് നടരാജ്

വിവാദ സംഭവത്തില്‍ നടന്‍ ബിനീഷ് ബാസ്റ്റിനു വേണ്ടി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനോട് ക്ഷമാപണം നടത്തി നടന്‍ അജയ് നടരാജ്. എന്നെങ്കിലും കാണുവാന്‍ സാധിച്ചാല്‍ അനില്‍ രാധകൃഷ്ണ മോനോന്റെ കാല് പിടിച്ച് മാപ്പു പറയുമെന്ന് അജയ് നടരാജ് ഫേസ്ബുക്കില്‍ കുറിച്ചു. അനില്‍ രാധാകൃഷ്ണന്‍ മേനോനെ ഇതുവരെ നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്നെങ്കിലും നേരിട്ട് കണ്ടാല്‍ ബിനീഷിന് വേണ്ടി അദ്ദേഹത്തിന്റെ കാല് പിടിച്ച് മാപ്പ് പറയുമെന്നാണ് അജയ് ഫേസ്ബുക്കില്‍ കുറിച്ചത്.

ചെയ്യാത്ത തെറ്റിനാണ് ഒരു സമൂഹത്തിന്റെ മുഴുവന്‍ പഴി അദ്ദേഹം കേട്ടതെന്നും ഒരു ചെറുപുഞ്ചിരിയോടെ അതിനെ നേരിട്ട അദ്ദേഹം നല്ല വ്യക്തിയാണെന്നും അജയ് ഫേസ്ബുക്കില്‍ കുറിച്ചു.

അജയ് നട്രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

ഈ മനുഷ്യനെ ഞാന്‍ ഇന്നുവരെനേരില്‍ കണ്ടിട്ടില്ല, ഫോണില്‍ പോലും സംസാരിച്ചിട്ടില്ല.എന്റെ സാമാന്യ ബോധത്തില്‍ മനസിലായൊരുകാര്യം യാതൊരുതെറ്റും ചെയ്യാതെ ഒരു പൊതുസമൂഹം ഒറ്റക്കെട്ടായിഅമ്മയ്ക്ക് വിളിച്ചപോലും ചെറുപുഞ്ചിരിയോടെനിങ്ങള്‍ അത് face ചെയ്തരീതിയുണ്ടല്ലോ.മുത്താണ് അനിലേട്ടാ നിങ്ങള്‍ ?എന്നെങ്കിലും ഒരിക്കല്‍ നമ്മള്‍കാണുവാണെങ്കില്‍ പ്രിയ സുഹൃത്ത് ബിനീഷിനു വേണ്ടി നിങ്ങളുടെകാലുപിടിച്ചു ഞാന്‍ മാപ്പു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News