കൊല്ലം: കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിച്ചതിനെതിരെ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം. എഐവൈഎഫ്, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി എത്തിയത്. രാവിലെ എട്ട് മുതലാണ് കരാറുകാര്‍ ടോള്‍ പിരിവ് തുടങ്ങിയത്.
ടോള്‍ പരിവ് ആരംഭിക്കുന്നതിന് മുന്‍പ് ജീവനക്കാര്‍ പൂജകള്‍ ചെയ്യുന്നതിനിടെയാണ് ടോള്‍ ബൂത്തിലേക്ക് യുവജന സംഘടനകള്‍ ഇരച്ചു കയറിയത്. പൂജാ സാമഗ്രികള്‍ തള്ളിത്താഴെയിട്ട എഐവൈഎഫ് പ്രവര്‍ത്തകര്‍, ടോള്‍ ബൂത്ത് തല്ലിപ്പൊളിക്കാനുള്ള ശ്രമം നടത്തി.
പോലീസുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഉന്തും തള്ളുമുണ്ടായി. ഇത് മൂന്നാമത്തെ തവണയാണ് ടോള്‍ ബൂത്ത് തുറക്കാനുള്ള ശ്രമം യുവജന സംഘടനകള്‍ തടയുന്ന്. ടോള്‍ പിരിക്കാന്‍ അനുവദിക്കുകയില്ലെന്നാണ് യുവജന സംഘടനകള്‍ പറയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News