തുടര്‍ച്ചയായ പത്താം ദിവസവും ടി.പി.ആര്‍ അഞ്ചില്‍ താഴെ; രാജ്യത്ത് കൊവിഡ് കുറയുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികള്‍ കുറയുന്നു. പുതുതായി 67,208 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2,330 പേരുടെ മരണവും സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 2,97,00,313 ആയി. ആകെ മരണം 3,81,903 ആയി ഉയര്‍ന്നു.
പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറഞ്ഞുവരികയാണ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത ടിപിആര്‍ 3.48 ശതമാനമാണ്. തുടര്‍ച്ചയായ 10 ാം ദിവസമാണ് ടിപിആര്‍ അഞ്ചിന് താഴെ രേഖപ്പെടുത്തുന്നത്. ഏറ്റവും കൂടുതല്‍ സജീവ കേസുകളുള്ള സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയാണ് മുന്നില്‍. കര്‍ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവയാണ് തൊട്ടുപിന്നില്‍.
എന്നാല്‍ പ്രതിദിന കേസുകളുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍. ഇന്നലെ നമ്മുടെ സംസ്ഥാനത്ത് 13,270 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുപിന്നില്‍ തമിഴ്നാട് (10,448), മഹാരാഷ്ട്ര (10,107), കര്‍ണാടക (7,345) എന്നിവയാണ്.
നിലവില്‍, 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കൊവിഡ് സജീവ കേസുകള്‍ 5,000 ല്‍ താഴെയാണ്. മാത്രമല്ല മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഗണ്യമായ കുറവ് രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഇന്നലെ വരെ 26,55,19,251 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.