ഐശ്വര്യ റായിയെ വീണ്ടും ചോദ്യം ചെയ്തേക്കും
മുംബൈ: നടി ഐശ്വര്യ റായിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്തേക്കും എന്ന് സൂചന. ഐശ്വര്യ കഴിഞ്ഞ 15 വര്‍ഷങ്ങളില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപ്പിലെ ഐശ്വര്യ റായ് ഡയറക്ടറായിരുന്ന അമിക് പാര്‍ട്ണേഴ്സ് കമ്പനിയുടെ 2005 ജൂണില്‍ ദുബായ് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം സംബന്ധിച്ച വിവരങ്ങള്‍ ഇ.ഡി ആരാഞ്ഞു.
അഭിഷേകന്‍ ബച്ചന്റെ വിദേശ നിക്ഷേപത്തെ കുറിച്ചുള്ള കാര്യങ്ങളും, ഐശ്വര്യ അഭിഷേകിന് നല്‍കിയ ഒന്നേകാല്‍ ലക്ഷം പൗണ്ടിന്റെ വിശദ വിവരങ്ങളും ഇ.ഡി ഐശ്വര്യയോട് ചോദിച്ചു. സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നത് അച്ഛനായിരുന്നുവെന്നാണ് ഐശ്വര്യ മൊഴി നല്‍കിയത്.
കഴിഞ്ഞ നവംബറില്‍ അഭിഷേകില്‍ നിന്നും ഇ.ഡി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇരു മൊഴികളും ഒത്തു നോക്കിയശേഷമാകും ഐശ്വര്യയെ വീണ്ടും ചോദ്യം ചെയ്യുന്നത് സംബന്ധിച്ച് ഇ.ഡി തീരുമാനമെടുക്കുക..
തയ