25.5 C
Kottayam
Friday, September 27, 2024

‘ഐശ്വര്യയുടേയും മകളുടേയും താമസം ഒറ്റയ്ക്ക്’അഭിഷേകും ഐശ്വര്യയും 15 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു?

Must read

മുംബൈ:ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇരുവരുടേയും ദാമ്പത്യ ജീവിതം പതിനഞ്ച് വർഷം പൂർത്തിയാക്കി മുന്നോട്ട് പോവുകയാണ്. ഫാമിലി ടൈം ഏറ്റവും കൂടുതൽ കണ്ടെത്തുന്ന താരദമ്പതികളാണ് ഇരുവരും. മകൾ ആരാധ്യയ്ക്കൊപ്പം സാധിക്കുമ്പോഴെല്ലാം ഇരുവരും യാത്രകൾ പോകാറുണ്ട്.

ഇരുവരും തങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് ഒരു മടിയുമില്ലാതെ സംസാരിക്കാറുമുള്ളവരാണ്. എന്നാലിപ്പോൾ ഐശ്വര്യയും അഭിഷേകും വേർപിരിയാൻ ഒരുങ്ങുകയാണെന്നാണ് ബോളിവു‍ഡിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ. അതിന് കാരണം നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഐശ്വര്യയ്ക്കും മകൾ ആരാധ്യയ്ക്കുമൊപ്പം അഭിഷേക് എത്തിയില്ലെന്നതാണ്.

Abhishek Bachchan

നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ ഉദ്ഘാടനത്തിന്റെ രണ്ടാം ദിവസം മകൾ ആരാധ്യ ബച്ചനൊപ്പമാണ് ഐശ്വര്യ ബച്ചൻ എത്തിയത്. പക്ഷെ ഐശ്വര്യയ്ക്കും ആരാധ്യയ്ക്കും ഒപ്പം അഭിഷേകിനെ കണ്ടില്ല. ബോളിവുഡ് മുഴുവൻ ഒഴുകിയെത്തിയ പരിപാടിയിൽ നിന്ന് അഭിഷേക് വിട്ടുനിന്നത് ചർച്ചയായി.

പൊതുവെ മകൾക്കും ഭാര്യയ്ക്കും ഒപ്പം എല്ലാ പരിപാടികളിലും അഭിഷേക് എത്താറുണ്ട്. അതിനാൽ തന്നെ അഭിഷേകിന്റെ അഭാവം പാപ്പരാസികൾ ശ്ര​ദ്ധിച്ചു. ഇതോടെയാണ് ഐശ്വര്യയും അഭിഷേകും പിരിയാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്.

മാത്രമല്ല അമ്മായിയമ്മ ജയാ ബച്ചൻ, ഭർത്താവിന്റെ സഹോദരി ശ്വേത ബച്ചൻ എന്നിവരുമായുള്ള ചില പ്രശ്‌നങ്ങൾ കാരണം ഐശ്വര്യ അഭിഷേകുമായി വേർപിരിഞ്ഞ് ആരാധ്യയേയും കൂട്ടി മറ്റൊരു സ്ഥലത്താണ് താമസിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം വിവാഹമോചനവുമായി ബന്ധപ്പെട്ട ​ഗോസിപ്പുകൾ പ്രചരിക്കവെ അതിനെയെല്ലാം അഭിഷേകിന്റെ ഒരു കമന്റ് നിഷ്പ്രഭമാക്കി.

ഐശ്വര്യയുടേയും ആരാധ്യയുടേയും ചിത്രം പങ്കിട്ട് എനിക്ക് പ്രിയപ്പെട്ടവരെന്ന് ഒരാൾ തലക്കെട്ട് നൽകിയപ്പോൾ എനിക്കും ഏറെ പ്രിയപ്പെട്ടവരാണ് ഐശ്വര്യയും ആരാധ്യയുമെന്നും അഭിഷേക് കുറിച്ചു. ഇതോടെ പലരും വിവാഹമോചനം ഉടനെന്ന വാർത്ത തെറ്റാണെന്നും ഇരുവരും ഇപ്പോഴും നല്ല സ്നേഹത്തിലാണെന്നും കമന്റ് ചെയ്തു.

Abhishek Bachchan

നേരത്തെ വോഗിന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും തമ്മിലുള്ള വിവാഹ ബന്ധത്തിൽ വഴക്കുണ്ടാകാറുണ്ടോയെന്ന് ചോദിച്ചപ്പോൾ തങ്ങൾ എല്ലാ ദിവസവും വഴക്കിടാറുണ്ടെന്നായിരുന്നു ഐശ്വര്യയുടെ മറുപടി. വഴക്കുകളല്ല വിയോജിപ്പുകൾ മാത്രമാണെന്നാണ് അഭിഷേക് പറഞ്ഞത്.

ഞങ്ങളുടെ ചെറിയ വഴക്കുകൾ ഒരു ബന്ധത്തിന് ആരോഗ്യകരമാണ്. എന്നിരുന്നാലും ഒരു വഴക്ക് വെച്ച് ഉറങ്ങരുത് എന്ന കർശനമായ നിയമം ഞങ്ങൾ പാലിക്കുന്നു. ഒരു മനുഷ്യൻ എത്രമാത്രം ശരിയാണെങ്കിലും കഴിയുന്നത്ര വേഗം മാപ്പ് പറയാൻ പഠിക്കണം. മാത്രമല്ല ഭാര്യമാർ എല്ലായ്പ്പോഴും ശരിയാണെന്ന വസ്തുത ഭർത്താക്കന്മാർ അംഗീകരിക്കണം അഭിഷേക് വിശദീകരിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു.

അടുത്തിടെയാണ് അഭിഷേക് തന്റെ 47-ാം പിറന്നാൾ ആഘോഷിച്ചത്. കുടുംബവും സുഹൃത്തുക്കളും താരത്തിന് ആശംസകൾ അറിയിച്ചിരുന്നു. ഫെബ്രുവരി 5-ാം തീയതി അഭിഷേകിന് 47 വയസായി. എത്ര വേഗമാണ് സമയം കടന്നുപോകുന്നത്. അഭിഷേക് ഞങ്ങൾക്ക് സന്തോഷവും അഭിമാനവുമൊക്കെ സമ്മാനിച്ച ദിവസങ്ങളെക്കുറിച്ച് ഞാൻ ഓർക്കുന്നു.

വിമർശിച്ചവരുടെ മുമ്പിൽ നിന്ന് അവൻ നേട്ടങ്ങൾ കൊയ്യുമ്പോൾ സന്തോഷം തോന്നുന്നു എന്നാണ് മകന് പിറന്നാൾ ആശംസിച്ച് അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിൽ കുറിച്ചത്. ബർത്തഡേ ലൗ ടുഡേ ആൻഡ് ഫോറെവർ എന്നാണ് അഭിഷേകിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഐശ്വര്യ കുറിച്ചത്.

2007 ഏപ്രില്‍ 20 നായിരുന്നു ഐശ്വര്യയുടേയും അഭിഷേകിന്റേയും വിവാഹം. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നിന്ന ഐശ്വര്യ റായി പിന്നീട് വർഷങ്ങൾക്ക് ശേഷം തിരിച്ച് വരവ് നടത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചെങ്കൊടി തൊട്ട് കളിക്കേണ്ട..’തെരുവില്‍ അന്‍വറിന്റെ കോലം കത്തിച്ച് സിപിഎം പ്രകടനം; അവരുടെ മനസ് എനിക്കൊപ്പമെന്ന് അൻവർ

മലപ്പുറം:പിവി അൻവര്‍ എംഎല്‍എക്കെതിരെ തെരുവിലിറങ്ങി സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. മലപ്പുറത്ത് നിലമ്പൂരിലും എടക്കരയിലും സിപിഎമ്മിന്‍റെ നേതൃത്വത്തിൽ പിവി അൻവറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു.പാര്‍ട്ടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നത്. ചെങ്കൊടി...

കപ്പൽ മുങ്ങാൻ പോകുന്നു; ഇനി ഞാൻ തീപ്പന്തംപോലെ കത്തും, ഒരാളേയും പേടിക്കാനില്ല: പി.വി അൻവർ

മലപ്പുറം: എല്ലാബന്ധവും അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‌ മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്നും ഏറ്റുപറച്ചില്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കൃത്യമായ അന്വേഷണമെന്ന് അച്ചടിഭാഷയില്‍...

കോൺഗ്രസിലേക്ക് വരാൻ സുധാകരൻ പറഞ്ഞ തടസ്സം അൻവർ ഇന്നലെ നീക്കി,അൻവറിന്റെ പരാതി പാർട്ടി ഗൗരവമായി പരിഗണിച്ചിരുന്നു: എം.വി. ഗോവിന്ദൻ

ന്യൂഡല്‍ഹി: അന്‍വറിന് കോണ്‍ഗ്രസിലേക്കും യുഡിഎഫിലേക്കും കടന്നുവരാന്‍ സുധാകരന്‍ മുന്നോട്ടുവെച്ച തടസ്സം നീങ്ങിയതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. രാഹുല്‍ ഗാന്ധിക്കെതിരെ അന്‍വര്‍ നടത്തിയ ഡിഎന്‍എ പ്രസ്താവനയില്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയതും നെഹ്‌റു കുടുംബത്തെ...

മൃതദേഹം അർജുന്റേത് തന്നെ, ഡിഎൻഎ ഫലം പോസിറ്റീവ് ; ഇന്നുതന്നെ കോഴിക്കോട്ടേക്ക്

ഷിരൂർ (കർണാടക): ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹ ഭാഗങ്ങൾ അർജുന്റേതെന്ന് സ്ഥിരീകരണം. ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അർജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്. മൃതദേഹവുമായി അർജുന്‍റെ കുടുംബാംഗങ്ങൾ ഉടൻ കോഴിക്കോട്ടേക്ക് പുറപ്പെടും.കര്‍ണാടകയിലെ ഷിരൂരില്‍...

അൻവർ പുറത്ത്: എല്ലാ ബന്ധവും അവസാനിപ്പിച്ചെന്ന് എം.വി ഗോവിന്ദൻ

ന്യൂഡല്‍ഹി: പി.വി. അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. അന്‍വറിന്റെ ദുഷ്പ്രചരണങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനംചെയ്തു.അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത്...

Popular this week