30.6 C
Kottayam
Tuesday, May 7, 2024

മുഖം മിനുക്കി എയർ ഇന്ത്യ; പുതിയ ലോഗോ പുറത്തിറക്കി

Must read

ഡൽഹി: ടാറ്റയിലേക്ക് തിരികെയെത്തിയ എയർ ഇന്ത്യ മുഖം മിനുക്കുന്നു. പുതിയ ലോ​ഗയിലാണ് ഇനി എയർ ഇന്ത്യയുടെ സഞ്ചാരം. ചുവപ്പ്, പർപ്പിൾ, ​ഗോൾഡ് നിറങ്ങളിലാണ് പുതിയ ഡിസൈൻ. അശോക ചക്രത്തോട് സാമ്യമുള്ള പഴയ ലോ​ഗോ ഇനി ഉണ്ടാകില്ല. ദ വിസ്ത എന്നാണ് പുതിയ ലോ​ഗോയുടെ പേര്.

ഉയർന്ന സാധ്യതകൾ, പുരോ​ഗതി, ഭാവിയിലേയ്ക്കുള്ള ആത്മവിശ്വാസം തുടങ്ങിയവയാണ് ലോ​ഗോ രൂപകൽപ്പനയിലേക്ക് നയിച്ചതെന്ന് എയർ ഇന്ത്യ അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. ചരിത്രത്തിൽ അടയാളപ്പെടുത്തിയ എയർ ഇന്ത്യ വിമാനത്തിൽ ഇനി വിസ്ത ലോ​ഗോ പ്രത്യക്ഷപ്പെടുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

2023 ഡിസംബർ മുതലാണ് പുതിയ ലോ​ഗോ എയർ ഇന്ത്യ വിമാനങ്ങളിൽ പ്രത്യക്ഷപ്പെടുക. എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350 യിലാണ് ലോ​ഗോ ആദ്യമായി ചിത്രീകരിക്കുക. പുതിയ ബ്രാൻ‍ഡിലൂടെ യാത്രക്കാർക്ക് മികച്ച സേവനം നൽകുന്ന ഒരു ലോകോത്തരെ വിമാനക്കമ്പനിയായി എയർ ഇന്ത്യയെ മാറ്റാൻ സാധിക്കുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടപ്പിച്ചു. പുതിയ എയർ ഇന്ത്യ ഊർജ്ജസ്വലവും ആത്മവിശ്വാസത്തിലൂന്നിയതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഒരു കാലത്ത് ഇന്ത്യയുടെ ഔദ്യോ​​ഗിക വിമാന ദാതാവായിരുന്നു എയർ ഇന്ത്യ. ടാറ്റ തുടങ്ങിവെച്ച വിമാന സംരംഭം പിന്നീട് സർക്കാർ ഏറ്റെടുത്തു. 1932ൽ ആദ്യമായി പറന്ന എയർ ഇന്ത്യ 1948ലാണ് സർക്കാരിന്റെ കൈകളിലേക്ക് എത്തുന്നത്. പിന്നീട് നഷ്ടത്തിലായ എയർ ഇന്ത്യ ടാറ്റയുടെ കൈകളിലേക്ക് തന്നെ തിരികയെത്തി. നഷ്ടത്തെ തുടർന്ന് 2021 ലാണ് ടാറ്റ വീണ്ടും എയർ ഇന്ത്യ ഏറ്റെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week