KeralaNews

‘എഐ ക്യാമറയില്‍ നടന്നത് 100 കോടിയുടെ അഴിമതി,50 കോടി മാത്രം മുതല്‍മുടക്ക്, ബാക്കി വീതം വക്കാനായിരുന്നു പദ്ധതി’

കൊച്ചി:എഐക്യാമറ പദ്ധതിയില്‍ നടന്നത് 100 കോടിയുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു.ട്രോയ്സ് എന്ന കമ്പനിയിൽ നിന്ന് ഉപകരണങ്ങള്‍ വാങ്ങണമെന്നായിരുന്നു വ്യവസ്ഥ.ട്രോയ്സ് പ്രൊപ്പോസൽ നൽകിയിരുന്നു.സെൻട്രൽകൺട്രോൾ റും അടക്കം നിർമിക്കുന്നതിനടക്കം 57 കോടിരൂപയാണ് ഇവർ നൽകിയിരുന്ന പ്രൊപ്പോസൽ.കാമറയ്ക്ക് ഈ വിലയില്ല.

ലേറ്റസ്റ്റ്ടെക്നോളജി ഇതിൽ കുറച്ച് കിട്ടും.57 കോടി എന്നത് 45കോടി ക്ക് തീർക്കാവുന്നതാണ്.അതാണ് 151 കോടയുടെ കരാറിൽ എത്തിയത്. 50 കോടിക്ക് താഴെ മുതൽ മുടക്കുള്ള പദ്ധതിയിൽ ബാക്കി തുക വീതം വയ്ക്കാനായിരുന്നു നീക്കം.

.പ്രസാഡിയ കമ്പനി ഉടമ ഒന്നും നിഷേധിച്ചിട്ടില്ല.കൺസോർഷ്യം യോഗത്തിൽ പ്രകാശ് ബാബു പങ്കെടുത്തിട്ടുണ്ട്.പ്രകാശ് ബാബു സ്വപ്ന പദ്ധതിയെന്നാണ് യോഗത്തിൽ വിശദീകരിച്ചത്. കൺസോർഷ്യത്തിൽനിന്ന് പിൻമാറിയ കമ്പനികൾ തങ്ങളുടെ പണം തിരികെ ആവശ്യപ്പെട്ട് സമീപിച്ചിട്ടുണ്ടോയെന്ന് ഉത്തരവാദപ്പെട്ടവർ വ്യക്തമാക്കട്ടെ.

വ്യവസായമന്ത്രി മറുപടി പറയട്ടെ. അൽഹിന്ദ് കമ്പനിതന്നെ ഇതിലെ തട്ടിപ്പ് സംബന്ധിച്ച് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്.സർക്കാരിനെ അറിയിച്ചിരുന്നു എന്നാണ് ഇതിന്‍റെ അർത്ഥം.പ്രസാദിയയുടെ നിയന്ത്രണത്തിലാണ് മുഴുവൻ ഇടപാടും നടന്നത്.തട്ടിപ്പെന്ന് വ്യവസായമന്ത്രിക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും അറിയാമായിരുന്നു.ഇരുവരുടെയും കൈകൾ കെട്ടപ്പെട്ടിരുന്നു.

ഇരുവരും അഴിമതിനടത്തിയെന്ന് ആരോപിക്കുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു കെ ഫോണിലും സമാനമായ ഇടപാടുകളാണ് നടന്നത്.കറക്കുകമ്പനികൾ മതിയെന്ന് സർക്കാർ തന്നെ തീരുമാനിക്കുകയാണ്.പ്രിൻസിപ്പൽ കരാറിലടക്കം പ്രശ്മമുണ്ട്.

എല്ലാത്തിനുംപിന്നിൽ പ്രസാഡിയോയ്ക്കും ട്രോയിസിനും ബന്ധമുണ്ട്. കെ ഫോണിലെ സുപ്രധാന  കരാർ നിയമവിരുദ്ധമായി റദ്ദുചെയ്തു.മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള കൊള്ളയാണ് നടന്നത്, മുഖ്യമന്ത്രി മറുപടി പറയണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button