മരിക്കാനാണോ ഞാന്‍ കാശു കൊടുത്തതെന്ന് ചിന്തിച്ചു; സ്‌കൂബ ഡൈവിംഗ് അനുഭവം പങ്കുവെച്ച് അഹാന കൃഷ്ണ
മലയാളികളുടെ പ്രിയ താരമാണ് നടി അഹാന കൃഷ്ണ. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. താരത്തിന്റേയും സഹോദരിമാരുടേയും വിഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
ഇപ്പോള്‍ ജീവിതത്തില്‍ ഏറ്റവും ടെന്‍ഷനടിച്ച നിമിഷങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് അഹാന. സ്‌കൂബാ ഡൈവിംഗിന് ഒരുങ്ങുന്ന നിമിഷം ശരിക്കും പേടിച്ചെന്നും അതിനെ അതിജീവിച്ചതെങ്ങനെ എന്നുമൊക്കെയാണ് താരം പ്രമുഖ മാധ്യത്തിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നത്.
”കടലിലേക്ക് ചാടുന്നതിന് തൊട്ടു മുമ്പുള്ള കുറച്ച് നിമിഷങ്ങള്‍. സത്യസന്ധമായി പറഞ്ഞാല്‍ ചിരിക്കുന്നുണ്ടായിരുന്നെങ്കിലും മരിക്കാനാണോ ഞാന്‍ കാശു കൊടുത്തതെന്ന് ചിന്തിച്ചു കൊണ്ടിരുന്ന നിമിഷങ്ങളായിരുന്നു അത്. പക്ഷേ പേടിച്ച് പിന്‍മാറിയാല്‍ ജീവിതത്തില്‍ വരാന്‍ പോകുന്ന പല തീരുമാനങ്ങളേയും ആ തീരുമാനം ബാധിക്കുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടാണ് പേടിയൊന്നും വകവെയ്ക്കാതെ 36 അടി താഴ്ചയിലേക്ക് ചാടാന്‍ തീരുമാനിച്ചത്. വിജയം ഭയത്തിന് അതീതമാണ്.” അഹാന പറയുന്നു.