കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വില കൂടി. പവന് 280 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,880 രൂപ. ഗ്രാമിന് 35 രൂപ കൂടി 4860 ആയി. ഈ മാസത്തെ ഇതുവരെയുള്ള ഉയര്‍ന്ന നിരക്കാണിത്. ഇന്നലെയും സ്വര്‍ണ വില വര്‍ധന രേഖപ്പെടുത്തിയിരുന്നു. പവന് 160 രൂപയാണ് ഇന്നലെ കൂടിയത്. രണ്ടു ദിവസത്തിനിടെയുണ്ടായ വര്‍ധന 440 രൂപ. മാസത്തിന്റെ തുടക്കത്തില്‍ 38480 രൂപയായിരുന്നു പവന്‍ വില. പിന്നീട് ഇതു കുറയുകയായിരുന്നു.
ഏപ്രില്‍ നാലു മുതല്‍ ആറ് വരെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 38,240 രൂപയും ഒരു ഗ്രാമിന് 4,780 രൂപയുമായിരുന്നു വില. ഈ മാസം ആദ്യം ഒരു പവന്‍ സ്വര്‍ണത്തിന് 38,480 രൂപയായിരുന്നു വില.
മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപ വരെയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇതാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ ഉച്ചകഴിഞ്ഞ് 39,840 രൂപയായി വില ഇടിഞ്ഞിരുന്നു. മാര്‍ച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിരക്ക്.കഴിഞ്ഞ മാസം കൂടിയും കുറഞ്ഞുമായിരുന്നു സ്വര്‍ണ വില. കഴിഞ്ഞ മാസം പവന് 760 രൂപ വര്‍ധിച്ചിരുന്നു.
റഷ്യ-യുക്രൈന്‍ യുദ്ധ പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ഉണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില കഴിഞ്ഞമാസം ഉയര്‍ത്തിയത്. ട്രോയ് ഔണ്‍സിന് മാര്‍ച്ചില്‍ 2,000 ഡോളറിന് മുകളിലേക്ക് വില കുതിച്ചിരുന്നു. എന്നാല്‍ പിന്നീട് വില ഇടിഞ്ഞു. യുദ്ധ പ്രതിസന്ധി തന്നെയാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില പെട്ടന്ന് വര്‍ദ്ധിപ്പിച്ചത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ പിന്നീട് വില കുറയുകയായിരുന്നു.
ഫെബ്രുവരി ഒന്ന്,രണ്ട് തിയതികളില്‍ പവന് 35,920 രൂപയായിരുന്നു സ്വര്‍ണ വില. ഫെബ്രുവരി 24നാണ് ഫെബ്രുവരിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ വില എത്തിയത് . ഒരു പവന്‍ സ്വര്‍ണത്തിന് 37,800 രൂപയായിരുന്നു വില. ഫെബ്രുവരിയില്‍ പവന് 1,680 രൂപയുടെ വര്‍ധന ഉണ്ടായിരുന്നു.