അന്യഗ്രഹ ജീവികള്‍ മനുഷ്യരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്; ഒരു സ്ത്രീ ഗര്‍ഭിണിയാണെന്നും റിപ്പോര്‍ട്ട്!
അന്യഗ്രഹ ജീവികള്‍ മനുഷ്യരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ ഒരു സ്ത്രീ ഗര്‍ഭിണിയാണെന്നും റിപ്പോര്‍ട്ട്. ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയില്‍ നിന്നുള്ള പെന്റഗണ്‍ രേഖകളിലാണ് ഇത്തരത്തിലുള്ള അവിശ്വസനീയമായ അവകാശവാദങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
അന്യഗ്രഹ ജീവികളും മനുഷ്യരും തമ്മില്‍ അഞ്ച് തവണ ശാരീരിക ബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പഠനത്തില്‍ വ്യക്തമമാക്കുന്നു. യുഎഫ്ഒ അഥവാ അണ്‍ഐഡന്റിഫൈഡ് ഫ്ളൈയിങ് ഒബ്ജക്ടുമായി ഭൂമിയിലെ മനുഷ്യര്‍ ശാരീരികമായി ഇടപഴകിയെന്നാണ് കണ്ടെത്തല്‍. വിവരാവകാശ അപേക്ഷയിലൂടെ ‘ദി സണ്ണി’നാണ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചത്.
‘അനോമലസ് അക്യൂട്ട് ആന്റ് സബ്അക്യൂട്ട് ഫീല്‍ഡ് ഇഫക്റ്റ്സ് ഓണ്‍ ഹ്യൂമന്‍ ആന്റ് ബയോളജിക്കല്‍ ടിഷ്യൂസ്’ എന്നതാണ് റിപ്പോര്‍ട്ടിന്റെ തലക്കെട്ട്. തട്ടിക്കൊണ്ടുപോകല്‍, ഗര്‍ഭധാരണം, ശാരീരിക ബന്ധങ്ങള്‍, ടെലിപതി, എന്നീ കാര്യങ്ങള്‍ യുഎഫ്ഒകളും മനുഷ്യരും തമ്മില്‍ സംഭവിച്ചിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു.
മറ്റ് ഗ്രഹങ്ങളില്‍ നിന്നോ ആകാശഗംഗകളില്‍ നിന്നോ എത്തുന്ന ജീവികളെയും രൂപങ്ങളെയുമൊക്കെയാണ് യുഎഫ്ഒ എന്ന പദം കൊണ്ട് സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ യുഎഫ്ഒയുമായി ഇടപഴകിയ മനുഷ്യസ്ത്രീ ഗര്‍ഭിണിയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.